1470-490

തുന്നിച്ചേർത്തു; ഹൃദയവും ജീവിതവും

നെമ്മാറ: “ഹൃദയം പൊട്ടുന്ന വേദന”എന്ന് ഒന്ന് ആലോചിച്ചേ ഇനി സുധീഷ് പറയൂ. കാരണം അക്ഷരാർഥത്തിൽ അത് അതിജീവിച്ചു വന്നിരിക്കുകയാണ് ഈ ഇരുപതു വയസ്സുകാരൻ. തന്റെ പൊട്ടിയ ഹൃദയം തുന്നിച്ചേർത്തു മരണത്തിൽ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാരെ ദൈവതുല്യരായി ചേർത്ത് നിർത്തുകയാണ് സുധീഷ് ഇപ്പോൾ.
ബൈക്കപകടത്തിൽ പരിക്കേറ്റ് ഹൃദയത്തിന്റെ മുകളിലത്തെ അറ ആയ റൈറ്റ് ഏട്രിയം എന്ന അറ തകർന്ന് ഹൃദയത്തിനു ചുറ്റും ഉള്ള പെരിക്കാർഡിയത്തിൽ രക്തം കെട്ടി കിടക്കുന്ന അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു സുധീഷിനെ അവൈറ്റിസ് എമർജൻസി വിഭാഗത്തിലെത്തിച്ചത്. ബി പി ക്രമാതീതമായി കുറഞ്ഞും പൾസ് റേറ്റ് കൂടിയും ഇരുന്ന സുധീഷിന്റെ ഗുരുതരമായ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിലേക്ക് വഴിവച്ചത് എമർജൻസി വിഭാഗത്തിലെ കർമ്മനിരതരായ ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലുകളും പ്രാഥമിക പരിശാധനകളുമായിരുന്നു. ഉടൻതന്നെ കാർഡിയാക് വിഭാഗവുമായി ഏകോപിപ്പിച്ചു നടത്തിയ വിശദമായ പരിശോധനയിലാണ് ഹൃദയത്തിനു ചുറ്റുമുള്ള പെരിക്കാർഡിയത്തിൽ രക്തം തളം കെട്ടി കിടക്കുന്നത് കണ്ടെത്തിയത്. ഈ അവസ്ഥ നീണ്ടുപോയാൽ ഹൃദയസങ്കോചം അസാധ്യമാവുകയും രോഗിയുടെ മരണത്തിനു കാരണമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ സീനിയർ കൺസൾട്ടന്റ് കാർഡിയോളോജിസ്റ് ഡോക്ടർ സുനിൽ ശിവദാസ്, കാർഡിയോ വാസ്ക്കുലാർ ആൻഡ് തൊറാസിക് സർജൻ ഡോക്ടർ ബിജോയ് ജേക്കബ്, അനസ്തേഷ്യോളജിസ്റ്റായ ഡോക്ടർ സുചിത് ചെറുവള്ളി, ഇൻറ്റെൻസിവിസ്ററ് ഡോക്ടർ എം.ഷണ്മുഖ സുന്ദരം എന്നിവരുടെ നേതൃത്വത്തിൽ അടിയന്തിര ഹൃദയശസ്ത്രക്രിയയിലൂടെ റൈറ്റ് ഏട്രിയത്തിലെ അപ്പെൻഡിക്സിൽ സംഭവിച്ചിരുന്ന സുഷിരം അടച്ച് രോഗിയുടെ ജീവൻ രക്ഷിക്കുകയും ചെയ്തു. ഹൃദയത്തിനു രക്തം പമ്പ് ചെയ്യിക്കാൻ സാധിക്കാതെ ബിപി കുറയുന്നതിനാൽ ഹൃദയ ശസ്ത്രക്രിയ നടത്തി ബ്ലീഡിങ് നിർത്തുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. ഐ സി യു വിലക്ക് മാറ്റിയ രോഗി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നെമ്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാരുടെ വിദഗ്ദ്ധ ചികിത്സയിലൂടെ സാധിച്ചു.

അപകടത്തിന് ശേഷം വെളുപ്പിന് അഡ്മിറ്റായ രോഗിയെ സമയം ഒട്ടും കളയാതെ അടിയന്തിര ശസ്ത്രക്രിയയിലൂടെ ജീവൻ രക്ഷിക്കാനായത് 24 / 7 ലഭ്യമായ അവൈറ്റിസിലെ കാർഡിയോളജി എമർജൻസി സേവനത്തിന്റെ വിജയം തന്നെയാണെന്ന് സിഇഒ വിനീഷ് കുമാർ പറഞ്ഞു.

പെരികാർഡിയത്തിന്റെ ഇലകൾക്കിടയിൽ ദ്രാവകം അടിഞ്ഞുകൂടുന്ന അവസ്ഥ, ഇത് ഹൃദയ അറകളുടെ കംപ്രഷൻ മൂലം പൂർണ്ണ ഹൃദയ സങ്കോചങ്ങളുടെ അസാധ്യതയിലേക്ക് നയിക്കുന്ന പെരികാർഡിയൽ ടാംപോണേഡ് അഥവാ കാർഡിയാക് ടാംപോണേഡ് എന്ന ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചതിനാലാണ് ഉടൻതന്നെ അപകടാവസ്ഥ തിരിച്ചറിഞ്ഞു ജീവൻ രക്ഷിക്കാനായതെന്നു സീനിയർ കൺസൾട്ടന്റ് കാർഡിയോളോജിസ്റ് ഡോക്ടർ സുനിൽ ശിവദാസ് പറഞ്ഞു.

അപകടത്തിനുശേഷം വെളുപ്പിന് ഒരുമണിയോടെയാണ് സുധീഷിനെ എമർജൻസി വിഭാഗത്തിലെത്തിക്കുന്നത്. പോർട്ടബിൾ എക്സറേ , അൾട്രാ സൗണ്ട് തുടങ്ങി അത്യാധുനികമായ എല്ലാ സംവിധാനങ്ങളോടുകൂടിയുള്ള ജില്ലയിലെ തന്നെ ആദ്യത്തെ
എമർജൻസി ഡിപ്പാർട്മെന്റാണ് അവൈറ്റിസിൽ ഉള്ളത്. അതുകൊണ്ടുതന്നെ രോഗനിർണ്ണയം നടത്തുവാൻ എളുപ്പം കഴിഞ്ഞു എന്നത് അഭിമാനകരമാണെന്ന് എമർജൻസി ഫിസിഷ്യരായ ഡോക്ടർ ടോണി ആന്റണി, ഡോക്ടർ വസന്ത് എന്നിവർ കൂട്ടിച്ചേർത്തു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253