കുറ്റ്യാടിയിലെ കോളനികളിൽ ഭക്ഷ്യവസ്തുക്കൾ നൽകി.

കുറ്റ്യാടി: പാറക്കൽ അബ്ദുള്ള എം.എൽ.എയുടെ ആർദ്ദം പദ്ധതി പ്രകാരം കുറ്റ്യാടി പഞ്ചായത്തിലെ വിവിധ കോളനികളിൽ പച്ചക്കറി കിറ്റുകൾ നൽകി. എടവൻ താഴ കോളനിയിൽ നടന്ന ചടങ്ങിൽ യു.ഡി.എഫ് കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കേളോത്ത് കുഞ്ഞമ്മദ് കുട്ടി ആദ്യ കിറ്റു നൽകി ഉദ്ഘാഘാടനം നിർവ്വഹിച്ചു.വാർഡ് മെംബർ എ.ടി ഗീത അധ്യക്ഷത വഹിച്ചു.
എം.കെ അബ്ദുൾ റഹ്മാൻ,
കോൺഗ്രസ് കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജന: സിക്രട്ടറി ഇ.എം അസ്ഹർ, കെ.കെ.കുഞ്ഞമ്മദ്, കാപ്പുങ്കര സൂപ്പി, കണ്ണിപ്പൊയിൽ മുഹമ്മദ് അലി, വി.വിമാലിക്ക്, രജിൽ.കെ, പി.കുഞ്ഞിരാമൻ എന്നിവർ നേതൃത്വം നൽകി.
Comments are closed.