1470-490

പരിണാമ സിദ്ധാന്തം തെളിയിക്കപ്പെട്ടോ?

സനോജ് കണ്ണൂർ

⭕പരിണാമം ഇപ്പോള്‍ നടക്കുന്നില്ല പരീക്ഷണ ശാലകളില്‍ പരിണാമം തെളിയിക്കാന്‍ സാധിച്ചിട്ടില്ല.

⭕പരിണാമം ഒരു അവസാനിച്ച പ്രക്രിയയല്ല. ഇന്നും മാറുന്ന പ്രകൃതിസാഹചര്യങ്ങള്‍ക്കനുസരിച്ച് ജിവികളില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. ബാക്ടിരിയകളുടെ ആന്‍റിബയോട്ടിക്കുകള്‍ക്കെതിരായ പ്രതിരോധവും ബ്ലൂമൂണ്‍ ചിത്രശലഭങ്ങള്‍ കില്ലര്‍ ബാക്ടീരിയ കള്‍ക്കെതിരെ പ്രതിരോധ ശക്തി ആര്‍ജ്ജിച്ചതും അങ്ങനെ നിരവധി സംഭവങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യസംസ്കാരത്തിന്‍റെ തുടക്കം മുതലേ നടത്തിവരുന്ന കൃത്രിമ നിര്‍ധാരവും ജീവിവര്‍ഗങ്ങളില്‍ ഒരുപാട് മാറ്റങ്ങള്‍ക്കും പുതിയ ജീവജാതികളുടെ ഉത്ഭവത്തിനും കാരണമായിട്ടുണ്ട്. മനുഷ്യജീവിതവുമായി തുടക്കം മുതലേ അഭേദ്യമായ ബന്ധമുള്ള കന്നുകാലികളിലും നായകളിലും പല പക്ഷികളിലും സസ്യവര്‍ഗ്ഗങ്ങളിലും ഇതു വളരെ പ്രകടമാണ് കാലക്രമേണയുള്ള കൃത്രിമ നിര്‍ദ്ധാരണം ഇവയില്‍ പുതിയ വര്‍ഗ്ഗങ്ങളുടെയും ജീവജാതികളുടെയും ഉത്ഭവത്തിനു കാരണമായിട്ടുണ്ട്. വന്യമായി വളര്‍ന്നിരുന്ന കടുക് ചെടിയില്‍ നിന്ന് കൃത്രിമ നിര്‍ധാരണം മൂലം കാബേജ്, കോളിഫ്ളവര്‍, ബ്രോക്കോളി മുതലായ പുതിയ സസ്യവര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കിയെടുത്ത ഒറ്റ ഉദാഹരണം മതി പരിണാമം നടക്കുന്നു എന്ന് തെളിയിക്കാന്‍ ഇതൊക്കെ ചെയ്യുന്ന മനുഷ്യനും പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ലാക്ടോസ് ഭഹനശേഷിയുടെ വ്യാപനവും ആഫ്രിക്കക്കാരില്‍ സിക്കിള്‍ സെല്‍ അനീമിയയുടെ വ്യാപ്തിയും അങ്ങനെ, മാറ്റുന്ന പ്രകൃതി സാഹചര്യങ്ങള്‍ക്കനുസൃതമായി മനുഷ്യനും മാറിക്കൊണ്ടിരി ക്കുന്നു.

⭕പരിണാമത്തെ പരീക്ഷണശാലകളില്‍ വിജയകരമായി അനു കരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മിച്ചിഗന്‍ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ റിച്ചാര്‍ഡ് ലെന്‍സ്കി എന്ന ശാസ്ത്രജ്ഞന്‍ ഇ.കോളി ബാക്ടീരിയയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന പരിണാമ പരീക്ഷണങ്ങള്‍ വളരെ പ്രസിദ്ധമാണ്. ഒരേ ജനിതക ഘടനയുള്ള 12 കൂട്ടം ബാക്ടീരിയ യുമായി പരീക്ഷണം തുടങ്ങിയ ലെന്‍സ്കി, ഉണ്ടായിവന്ന ഓരോ തലമുറയെയും വിവിധ തരത്തിലുള്ള വ്യതിയാനങ്ങക്കുള്ള പരീക്ഷണ ങ്ങള്‍ക്ക് വിധേയമാക്കി. പലതരത്തിലുള്ള ജനിതക മാറ്റങ്ങളും ജീവിക്കുന്ന ചുറ്റുപാടിനനുസരിച്ചുള്ള അനുരൂപീകരണവും (adaptation) ഈ ബാക്ടീരിയകളില്‍ കാണാന്‍ സാധിച്ചു. പഞ്ചസാരകള്‍ക്കു പകരം സിട്രേറ്റ്കൊണ്ട് ജീവിക്കാനുള്ള കഴിവ് നേടിയത് എടുത്തുപറയേണ്ട ഒരു മാറ്റമാണ്. 31,000 തലമുറ മുതല്‍ 31,500 -ന്‍റെ ഇടയ്ക്കാണ് ഇതില്‍ ഒരുകൂട്ടം ബാക്ടീരിയകള്‍ ഈ ഗുണം ആര്‍ജിച്ചത്. ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ പരീക്ഷണങ്ങള്‍ പരിണാമത്തെക്കുറിച്ചുള്ള വളരെ അധികം വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. പഴയീച്ചകളിലും ഗപ്പികളിലും മറ്റും നടത്തിയ പരീക്ഷ ണങ്ങളും ചുറ്റുപാടുകള്‍ക്കനുസരിച്ച് ജിവികളിലുണ്ടാകുന്ന മാറ്റങ്ങളു ടെ തെളിവുകള്‍ നല്‍കിയിട്ടുണ്ട്. നിണ്ട ജീവിതകാലം ഉള്ളതിനാല്‍ ഉയര്‍ന്ന ജിവികളില്‍ ഇങ്ങനെ ഉള്ള പരീക്ഷണങ്ങള്‍ എളുപ്പമല്ല.

പരിണാമം കണ്‍മുന്നില്‍ :

⭕വടക്കേ അമേരിക്കയുടെ കിഴക്കന്‍ മേഘലയില്‍ വര്‍ഷങ്ങളായി ഗവേഷകരെ ആശയക്കുഴപ്പത്തിലാക്കിയ കോയ്‌വൂൾഫ് പുതിയൊരു ജീവിയാണെന്ന് കണ്ടെത്തിയിരിക്കുന്നു. കുറുനരികളുടെ കൂട്ടത്തില്‍പ്പെട്ട കൊയോട്ടി, ചെന്നായ്, നായ എന്നീ മൂന്ന് വര്‍ഗങ്ങളുടെയും ജനിതക സങ്കരണത്തിന്‍റെ ഭാഗമായുണ്ടായ ജീവിയിനമാണ് കോയ്‌വൂൾഫ്. സാധാരണ രണ്ട് ജനുസില്‍പ്പെട്ട ജീവികളില്‍ നിന്ന് സങ്കരയിനങ്ങള്‍ രൂപം കൊള്ളുമ്പോള്‍ പുതിയ ഇനം ദുര്‍ബലമാവുകയാണ് പതിവ്. എന്നാല്‍ മൂന്നിനം ജീവികളില്‍ നിന്ന് രൂപപ്പെട്ട കോയ്‌വൂൾഫിനു കൂടുതല്‍ കരുത്തും വലിപ്പവും അതിജീവനശേഷിയുമുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139