1470-490

ദോഹയില്‍ നിന്നുള്ള പ്രത്യേക വിമാനം മെയ് 18ന് കരിപ്പൂരിലെത്തും

കോവിഡ് 19: ദോഹയില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ന് (മെയ് 18) കരിപ്പൂരിലെത്തും

ദോഹയില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ന് (മെയ് 18) രാത്രി 10.40 ന് കരിപ്പൂരിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഐ.എക്സ് – 374 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 183 പ്രവാസികളാണ് തിരിച്ചെത്തുക. ഇതില്‍ 105 സ്ത്രീകളും 78 പുരുഷന്മാരുമാണ്. യാത്രക്കാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ വിമാനത്താവളത്തില്‍ ആരംഭിച്ചു.

മലപ്പുറം – 47, ആലപ്പുഴ – ഒന്ന്, എറണാകുളം – ഒന്ന്, കണ്ണൂര്‍ – 27, കാസര്‍കോഡ് – 17, കോഴിക്കോട് – 73, പാലക്കാട് – 12, തൃശൂര്‍ – ഒന്ന്, വയനാട് – നാല് എന്നിങ്ങനെയാണ് വിമാനത്തില്‍ പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക്.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253