ഗൾഫിൽ കോവിഡ് ബാധിതര്‍ 1,37,680 ആയി. മരണം 693.രോഗമുക്തിനേടിയത് 46,924 പേർ. ആറ് ഗൾഫ് രാജ്യങ്ങളിലായി ഞായറാഴ്ച 6,428 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ മൂന്നു മലയാളികളക്കം 21 പേർ മരിച്ചു.
ഗൾഫിൽ ഏറ്റവും കൂടുതല്‍ രോഗികളും മരണവും സൗദിയില്‍. 54,752 രോഗികള്‍. മരണം 312 . യുഎഇയില്‍ മരണം 220. രോഗികള്‍ 23,358. ഞായറാഴച ആറു പേർ മരിച്ചു. ഖത്തറില്‍ 32,604 രോഗികള്‍. 14 പേർ മരിച്ചു. കുവൈത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ കൂടി മരിച്ചു. ആകെ രോഗികള്‍ 14,850. മരണം 112. കുവൈത്തിൽ രോഗികളായ ഇന്ത്യക്കാർ 4,803 ആയി. ബഹ്റൈനിൽ 6900 പേർക്കും ഒമാനിൽ 5,186 പേർക്കും രോഗമുണ്ട്. ഒമാൻ-22, ഖത്തർ-14, ബഹ്റൈൻ-12 എന്നിങ്ങനെയാണ് മരണം.
Comments are closed.