സി.പി.എം കപ്പ കൃഷിയ്ക്ക് തുടക്കമിട്ടു

ഗുരുവായൂര്‍: സി.പി.എം ഗുരുവായൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ കപ്പകൃഷിയ്ക്ക് തുടക്കമിട്ടു. സി.പി.എം ലോക്കല്‍കമ്മറ്റിയംഗം പി.എ. അരവിന്ദന്റേയും, സഹോദരന് മോഹന്‍ദാസിന്റേയും വകയായുള്ള അരയേക്കര്‍ ഭൂമിയില്‍ നടന്ന കപ്പകൃഷി, ഗുരുവായൂര്‍ എം.എല്‍.എ: കെ.വി. അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.പി.എം ചാവക്കാട് ഏരിയാസെക്രട്ടറി എം. കൃഷ്ണദാസ്, സി.പി.എം ലോക്കല്‍ സെക്രട്ടറി എം.സി. സുനില്‍മാസ്റ്റര്‍, വത്സന് കളത്തില്‍, പി.എ. അരവിന്ദന്, കെ.ആര്. സൂരജ്, ജെയിംസ് ആളൂര്‍, സുജ അരവിന്ദന്, ബിന്ദു ബാബു, കെ.ഡി. ജോണ്സണ് തുടങ്ങിയവര്‍ പങ്കെടുത്തു. ആറുമാസത്തിനുള്ളില്‍ വിളവെടുപ്പ് നടത്താവുന്ന തരത്തിലുള്ള കപ്പകൃഷിയ്ക്കാണ് തുടക്കമിട്ടിരിയ്ക്കുന്നത്.
Comments are closed.