കോവിഡ്;താനാളൂർ പഞ്ചായത്തിലേക്കുള്ള റോഡുകൾ അടച്ചു
താനാളൂർ: താനാളൂർ പഞ്ചായത്ത് പരിധി അതീവ സുരക്ഷ ഒരുക്കുന്നതിൻ്റെ ഭാഗമായി തിരൂർ-താനാളൂർ റോഡിലെ മീനടത്തൂരിലും, താനാളൂർ-ഒഴൂർ റോഡിലെ കേലപ്പുറത്തും, താനാളൂർ പഞ്ചായത്ത് അതിർത്തിയായ കാളാടും റോഡും ബ്ലോക്ക് ചെയ്തു. സി ഐ പ്രമോദിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറി രാംജി ലാൽ, ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് ബാൽ, പഞ്ചായത്ത് സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കളത്തിൽ, പഞ്ചായത്ത് മെമ്പർ റസാഖ്, മുഹിയുദ്ധീൻ എന്നിവരുടെ നേതൃത്വത്തിൽ അടച്ചിട്ടു. പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കോവിഡ് പോസിറ്റീവ് കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച ചേര്‍ന്ന ഗ്രാമപഞ്ചായത്ത് സ്റ്റിയറിംഗ് സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി നല്കിയ കത്തിനെ തുടര്‍ന്നാണ് പൊലീസ് നടപടി.
Comments are closed.