1470-490

ചേർപ്പിൽ യുവാക്കൾ കൃഷിയിലേക്ക്

ലോക ഡൗൺ കാലഘട്ടം പരിപൂർണ്ണമായി വിനിയോഗിച്ച് യുവത്വം കൃഷിയിലേക്ക്


കാർഷിക സ്വയംപര്യാപ്തത ലക്ഷ്യം മുൻനിർത്തി സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നിർദ്ദേശാനുസരണം ചേർപ്പ് പടിഞ്ഞാട്ടുമുറി യുവ ക്ലബ് ആണ് ചേർപ്പിൽ പച്ചക്കറി കൃഷി ആരംഭിച്ചു. 50 സെന്റ് സ്ഥലത്താണ് വിവിധ പച്ചക്കറികളുടെ നടീലും വിത്തു വിതരണവും നടത്തിയത്. ചീര, പയർ, മത്തൻ, കുമ്പളം, ചുരക്ക, തക്കാളി, പടവലം, വെണ്ട വഴുതന എന്നിവയാണ് പ്രധാനമായും ഇവർ കൃഷി ചെയ്യുന്നത്.
യുവജനക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ ഒ എസ് സുധീഷ്, ചേർപ്പ് പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ഷമീർ, വി ആർ ഷാഫി, സുരേഷ് കള്ളിയത്ത്, സി എസ് വിവേക് എന്നിവർ വിത്തുവിതരണ വേളയിൽ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139