1470-490

ചാലക്കുടിയില്‍ കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

ചാലക്കുടിയില്‍ കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. മാലി ദീപില്‍ നിന്ന് വന്ന് നോര്‍ത്ത് ചാലക്കുടിയിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളുടെ ഭാര്യക്കും, മകനും, ഭാര്യുടെ അമ്മക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ ദമാമില്‍ നിന്ന് വന്ന് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിക്കും കൊറോണ സ്ഥീരീകരിച്ചു. ചാലക്കുടിയില്‍ ആദ്യ തവണ ഒരു വീട്ടിലെ മൂന്ന് പേര്‍ക്ക് കൊറോണ പിടിപിട്ടിരുന്നെങ്കില്‍ ഇത്തവണ ഒരു വീട്ടിലെ നാല് പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ചാലക്കുടി വി. ആര്‍. പുരം സ്വദേശികളായ ഇവര്‍ മാലി ദ്വീപില്‍ നിന്ന് നോര്‍ത്ത് ചാലക്കുടിയിലെ ബന്ധു വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു വരുന്നതിനിടയിലാണ് രണ്ട് ദിവസം മുന്‍പ് ആദ്യം ഗൃഹനാഥന് രോഗം സ്ഥിരീകരിച്ചത്. അന്ന് തന്നെ മറ്റു കുടുംബക്കാരേയും തൃശ്ശൂരില്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Comments are closed.