1470-490

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.

കോവിഡ് -19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂലായ് 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍. നോര്‍ത്ത്- ഈസ്റ്റ് ഡല്‍ഹിയില്‍ മാത്രമാണ് 10-ാം ക്ലാസ് പരീക്ഷ നടക്കാനുള്ളത്. 12-ാം ക്ലാസ് പരീക്ഷ അഖിലേന്ത്യാ തലത്തിലും നടക്കും.

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഹാളിലേക്ക് സാനിറ്റൈസര്‍ കൊണ്ടുപോകാം. മാസ്‌ക്‌ ധരിച്ചാകണം പരീക്ഷയ്ക്ക് എത്തേണ്ടത്. വിദ്യാര്‍ഥികള്‍ക്ക് കോവിഡ് ഇല്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം. സാമൂഹിക അകലം പാലിച്ചാകും പരീക്ഷകള്‍ നടത്തുകയെന്നും സിബിഎസ് ഇ വ്യക്തമാക്കി.

അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന 12-ാം ക്ലാസ് പരീക്ഷ ടൈം ടേബിൾ ചുവടെ

ജൂലായ് 1 – ഹോം സയന്‍സ്
ജൂലായ് 2 – ഹിന്ദി ഇക്ടീവ്, ഹിന്ദി കോര്‍
ജൂലായ് 3 – ഫിസിക്‌സ്
ജൂലായ് 4 – അക്കൗണ്ടന്‍സി
ജൂലായ് 6 – കെമിസ്ട്രി
ജൂലായ് 7 – ഇന്‍ഫോമാറ്റിക്‌സ് പ്രാക്ടിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫോര്‍മേഷന്‍ ടെക്
ജൂലായ് 9 – ബിസിനസ് സ്റ്റഡീസ്
ജൂലായ് 10 – ബയോ ടെക്‌നോളജി
ജൂലായ് 11 – ജ്യോഗ്രഫി
ജൂലായ് 13 – സോഷ്യോളജി

എല്ലാ പരീക്ഷകളും രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cbse.nic.in സന്ദര്‍ശിക്കുക.

Comments are closed.