1470-490

കാലിക്കറ്റിൽ ജീവനക്കാരെ ജോലി സ്ഥലത്തെത്തിക്കുന്നതിലും രാഷ്ടീയമെന്ന് ആക്ഷേപം.

വേലായുധൻ പി മൂന്നിയൂർ .

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാലയിൽ ജീവനക്കാരെ സ്വദേശത്ത് നിന്ന് ജോലി സ്ഥലത്ത് എത്തിക്കുന്നതിലും രാഷ്ട്രീയക്കളിയെന്ന് ഒരു വിഭാഗം ജീവനക്കാരുടെ ആക്ഷേപം. കോവിഡ് – 19 ൻ്റെ പശ്ചാത്തല ത്തിൽ ലോക് ഡൗണിനെ തുടർന്ന് കാലിക്കറ്റിലെ ഏതാനും ജീവനക്കാർ ജോലിക്കെത്താനാവാതെ സ്വന്തം വീടുകളിൽ കഴിയുകയായിരുന്നു. ഇവരെ ജോലി സ്ഥലത്ത് തിരിച്ചെത്തിക്കുന്നതിന് വാഹന സൗകര്യം ഏർപ്പെടുത്തണമെന്നാ വശ്യപ്പെട്ട് സർവ്വകലാശാല ജീവനക്കാരുടെ ഇടത് അനുകൂല സംഘടനയായ എംപ്ലോയീസ് യൂണിയൻ പ്രസിഡണ്ട് – വൈസ് ചാൻസലർക്ക് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്ന് തിരുവനന്തപുരം, കൊല്ലം തുടങ്ങിയ തെക്കൻ ജില്ലകളിലെ ജീവനക്കാരെ ജോലി സ്ഥലത്ത് തിരിച്ചെത്തിക്കുന്നതിന് സർവ്വകലാശാലയുടെ ഉടമസ്ഥതയിലുള്ള ബസ്സ് അനുവദിച്ച് കൊണ്ട് വിസി ഉത്തരവിറക്കി യിരുന്നു. എംപ്ലോയീസ് യൂണിയൻ പ്രസിഡൻ്റ് വിസിക്ക് കത്ത് കഴിഞ്ഞ – 14 നാണ് നൽകിയത്. എന്നാൽ ഇതിനെ തുടർന്ന് വി സി 15- ന് തന്നെ ഉത്തരവിറക്കുകയും ചെയ്തു. ഇതിൻ്റെ അടിസ്ഥാന ത്തിൽ സർവ്വകലാശാലാ ജീവനക്കാരെ കാമ്പസിലെത്തിക്കുന്നതിന് എംപ്ലോയീസ് യൂണിയൻ രഹസ്യ നീക്കം നടത്തിയതായി ഒരു വിഭാഗംജീവനക്കാർആരോപിക്കുന്നത്. സംസ്ഥാനത്ത് ലോക് – ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ
ഓഫീസുകളിൽ എത്ര ശതമാനം പേർ തിങ്കളാഴ്ച മുതൽ എത്തണമെന്ന സർക്കാർ നിർദ്ദേശമോ, സർവ്വകലാശാലാ തീരുമാനമോ വരുന്നതിന് മുമ്പുതന്നെ മുഴുവൻ ജീവനക്കാരെയുംകാമ്പസിലെത്തിക്കാനാണ് യൂണിയൻ നീക്കം നടത്തിയത് . എന്നാൽ ഭരണ കാര്യാലയത്തിൽ നിന്ന് രഹസ്യമായി ഉത്തരവിൻ്റെ വിശദാംശം ചോർത്തി സ്വദേശത്തെ ജീവനക്കാരെ അറിയിച്ച് അവരെ ജോലി സ്ഥലത്ത് തിരിച്ചെത്തിക്കാനുള്ള
തരം താണ രാഷ്ട്രീയ മുതലെടുപ്പിനാണ് യൂണിയൻ ശ്രമിച്ചതെന്ന് ആക്ഷേപമുള്ളത് .എന്നാൽ ഉത്തരവിൻ്റെ വിശദാംശങ്ങൾ യഥാസമയം ജീവനക്കാരുടെ മറ്റ് സംഘടനകൾക്ക് ലഭ്യമായിരുന്നില്ല .ഹോട്ട് സ്പോട്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് ജീവനക്കാർ എത്തുന്നതായും സംശയമുണ്ടെന്നും ഇത് ജീവനക്കാരിൽ ആശങ്കയുളവാക്കി യിട്ടുണ്ട്. മാത്രല്ല സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ജോലി ചെയ്യാൻ ജീവനക്കാരുടെ വർക്ക് അറ്റ് ഹോം പ്രോത്സാഹിപ്പിക്കാനായി ജീവനക്കാർക്ക് ലാപ് ടോപ്പ് വാങ്ങുന്നതിന് വായ്പ നൽകുന്നതിന് കഴിഞ്ഞ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു.
ഈ തീരുമാനംനിലനിൽക്കെയാണ് ജീവനക്കാരെ തിരിച്ച് കൊണ്ടു വരാൻ യൂണിയൻ അമിതാവേശം കാണിക്കുന്നതെന്ന് ഒരു വിഭാഗം ജീവനക്കാരുടെ ആക്ഷേപം .

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168