1470-490

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി:കൊടുങ്ങല്ലൂർ നഗരസഭയ്ക്ക് 50 ലക്ഷം രൂപ

അനുവദിച്ചുഅയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭയ്ക്ക് സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു. വാർഡുകളിലെ ചെറിയ തോടുകളും കാനകളും ശുചീകരിക്കുന്നതിനും പൊതുവഴി യിലെ കാടുകളും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കുന്നതിനും ഈ ഫണ്ടുപയോഗിക്കും. നഗരസഭയിലെ വയലാർ കോട്ടപ്പുറം റോഡിന്റെയും ചാപ്പാറ റോഡിന്റെയും നിർമ്മാണത്തിന് ഈ റോഡുകൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന് കൈമാറുന്നതിന് ചെയർമാൻ കെ.ആർ ജൈത്രന്റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. വയലാർ റോഡിന് 41 ലക്ഷം രൂപയും ചാപ്പാറ റോഡിന് 52 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 93 ലക്ഷം രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. മേത്തല അത്താണി ഹെൽത്ത് സെന്ററർ പരിസരത്ത് 4 ഓട്ടോ ടാക്‌സികൾക്ക് ലാന്റ് അനുവദിക്കുന്നതിനും കൗൺസിൽ അനുമതി നൽകി. നാല് ഓട്ടോ ഡ്രൈവർമാർ ചേർന്ന് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി നഗരസഭയിൽ നടപ്പിലാക്കുന്നതിന് വാർഡ് തലത്തിൽ സുഭിക്ഷ കേരളം കാർഷിക സമിതികൾ രൂപീകരിക്കും. ഓരോ വാർഡിലും തരിശായി കിടക്കുന്ന നിലം, പുരയിടം എത്രയെന്നും അതിൽ കൃഷി ചെയ്യുവാൻ എത്ര ഭൂമി ലഭ്യമാകുമെന്നും സർവ്വെ നടത്തുന്നതിന് വാർഡുകമ്മിറ്റികളെ ചുമതലപ്പെടുത്തി. ഇങ്ങിനെ കണ്ടെത്തുന്ന സ്ഥലങ്ങളിൽ ഭൂവുടമയോ സന്നദ്ധ സംഘടനകളോ നഗരസഭയോ കൃഷി ചെയ്യും.നഗരസഭയുടെ ആവശ്യങ്ങൾക്കായി ഒരു ടൂ വീലർ വാങ്ങുന്നതിനും കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്. പുല്ലൂററ് പട്ടികജാതി വിദ്യാർത്ഥികൾക്കായി നിർമ്മിച്ചിട്ടുള്ള നഗരസഭയുടെ പ്രീ-മെട്രിക്ക് ഹോസ്റ്റൽ പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലാക്കി മാറ്റുന്നതിന് ആവശ്യമായ ഫണ്ട് പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിക്കും. പ്രീമെട്രിക്ക് ഹോസ്റ്റലിലേക്ക് വിദ്യാർത്ഥികളെ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഇങ്ങനെ മാറ്റം വരുത്തിയത്. പത്താം ക്ലാസ്സിന് മുകളിലുള്ള 29 എസ് സി വിദ്യാർത്ഥികൾക്ക് സൗജന്യമായി താമസിച്ച് പഠിക്കുവാനാണ് പോസ്റ്റ് മെട്രിക് ഹോസ്റ്റലായി മാറ്റുന്നത്.  

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139