1470-490

മദ്യ വരുമാനത്തില്‍ വന്‍ ഇടിവ്

ദില്ലി: കൊറോണ വൈറസ് ബാധയെ തുടര്‍ന്നുളള ലോക്ക്ഡൗണ്‍ മൂലം കേന്ദ്ര സര്‍ക്കാരിന് മദ്യ വരുമാനത്തില്‍ വന്‍ ഇടിവ്. ഒരു മാസത്തിലേറെയായി മദ്യ വില്‍പ്പന മുടങ്ങിയപ്പോള്‍ നികുതി വരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരിന് 27,000 കോടി രൂപയുടെ കുറവുണ്ടായെന്നാണ് കണക്ക്. സംസ്ഥാനങ്ങളുടെ കണക്ക് ഇതിന് പുറമേയാണ്.

ഇതോടെയാണ് മദ്യ വില്‍പ്പന ആരംഭിക്കാന്‍ സംസ്ഥാനങ്ങളടക്കം കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദില്ലി, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, അസം എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രം നിര്‍ദേശിച്ച ഇളവ് പ്രയോജനപ്പെടുത്തി ഇന്നുമുതല്‍ മദ്യവില്‍പ്പന അനുവദിച്ചിട്ടുണ്ട്.കര്‍ണാടകയ്ക്ക് ലോക്ക്ഡൗണ്‍ മൂലം മദ്യ വില്‍പ്പന നിര്‍ത്തേണ്ടി വന്നതിലൂടെ 2050 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ദില്ലിക്ക് ഇത് 500 കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്.

എക്സൈസ് നികുതി ഇനത്തില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രത്തിന് ലഭിച്ചത് 2.48 ലക്ഷം കോടി രൂപയാണെന്നു മദ്യക്കമ്ബനികളുടെ കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ സ്പിരിറ്റ്സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ഐഎസ്ഡബ്യുഎഐ) പറയുന്നത്. 2018 ല്‍ മദ്യ വില്‍പ്പനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ 2.17 ലക്ഷം കോടിയും 2017 ല്‍ 1.99 ലക്ഷം കോടി രൂപയും വരുമാനമായി നേടി.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270