1470-490

വിസ്മയിപ്പിക്കുന്ന വാഹന മാതൃകകളൊരുക്കി അഖിരാജ്

മറ്റത്തൂർ ഇത്തൂപ്പാടത്തെ പ്ലസ് ടു വിദ്യർത്ഥി അഖിരാജിന് കമ്പം വാഹനങ്ങളോടാണ്. അതു കൊണ്ടു തന്നെ വിസ്മയിപ്പിക്കുന്ന വാഹന മാതൃകകളൊരുക്കി ശ്രദ്ധേയനാവുകയാണ് ഈ വിദ്യാർത്ഥി. അഖിരാജിന്റെ പിതാവ് മഠത്തിപ്പറമ്പിൽ രാജൻ, കൊടകര ഡോൺ ബോസ്കോ സ്കൂളിലെ സ്കൂൾ ബസ് ഡ്രൈവറാണ്. ഡ്രൈവിംഗ് തൊഴിലായി സ്വീകരിച്ച അച്ഛന്റെ, വാഹനങ്ങളാണ് അഖി രാജിനെ വാഹനക്കമ്പക്കാരനാക്കിയത്. പക്ഷേ, കമ്പം മൂത്തപ്പോൾ വാഹനമോടിച്ചു നോക്കാനല്ല, അഖി രാജ് മിനക്കെട്ടത്. സ്വന്തമായി കുഞ്ഞു വാഹനങ്ങളുണ്ടാക്കാനാണ്. അച്ഛനോടിക്കുന്ന സ്കൂൾ ബസും ടൂറിസ്റ്റ് ബസും, കാറ് ,ലോറി, ടിപ്പർലോറി, ജീപ്പ് തുടങ്ങിയവയെല്ലാം അഖി രാജ് നിർമ്മിച്ചുകൂട്ടിയിട്ടുണ്ട്. കാർഡ് ബോർഡ്, ഫോം ഷീറ്റ് എന്നിവ കൊണ്ടാണ് വാഹനങ്ങളുടെ നിർമ്മാണം. എൽ ഇ ഡി ബൾബുകൾ, പെയിന്റ് എന്നിവയെല്ലാമുപയോഗിച്ച് വാഹനങ്ങൾ മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. ടൂറിസ്റ്റ് ബസുകളിലൊരെണ്ണം റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്നതുമാണ്.ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കിടയിലും ഹിറ്റാണ് ഇപ്പോൾ അഖിരാജിന്റെ വാഹനങ്ങൾ. വാഹനത്തിന്റെ ഭംഗി കണ്ട് അഖിരാജിൽ നിന്നും പലരും വാഹനങ്ങൾ വാങ്ങിക്കഴിഞ്ഞു. വെള്ളികുളങ്ങര വിമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ അഖിരാജിന് അച്ഛൻ രാജനും അമ്മ സരളയും പിന്തുണയുമായി ഒപ്പമുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168