1470-490

കാർഷിക വിള വിപണന ശൃംഖല ശക്തിപ്പെടുത്തും

കോവിഡ്‌ 19 സൃഷ്‌ടിച്ച പ്രത്യേക സാഹചര്യംകൂടി കണക്കിലെടുത്ത്‌ കാർഷികോത്‌പന്നങ്ങളുടെ വിപണനസംവിധാനം ശക്തിപ്പെടുത്തും. കൃഷി വകുപ്പിന്റെയും തദ്ദേശവകുപ്പിന്റെയും സഹകരണ വകുപ്പിന്റെയും ഉടമസ്ഥതയിലുള്ള വിപണന കേന്ദ്രങ്ങൾ ശക്തിപ്പെടുത്തും. 1000 ഗ്രാമച്ചന്തകൾ പുതുതായി ആരംഭിക്കും. ഈ ചന്തകളിൽനിന്ന്‌ കർഷകരുടെ ഉത്‌പന്നങ്ങൾ ന്യായവിലയിൽ നേരിട്ട്‌ ശേഖരിച്ച്‌  ഉപഭോക്താക്കൾക്ക്‌ നൽകും. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ സജീവ പിന്തുണ സർക്കാർ ഉറപ്പുവുരുത്തും.

കാർഷികോത്‌പന്നങ്ങളുടെ സൂക്ഷിപ്പ്‌ കാലാവധി കൂട്ടാനും മൂല്യവർധിത ഉത്‌പന്നങ്ങളാക്കാനും സർക്കാർ പ്രത്യേക ഊന്നൽ നൽകും. യന്ത്രവത്‌കൃത കൃഷിരീതി വ്യാപിപ്പിക്കും. എല്ലാ നിയോജകമണ്ഡലത്തിലും പായ്‌ക്ക്‌ഹൗസുകളും ശീതകാല പച്ചക്കറി വിപണനത്തിനായി ശീതീകരിച്ച വാഹനങ്ങളും സജ്ജമാക്കും. കർഷകർക്ക്‌ ആവശ്യമായ വായ്‌പ മിതമായ നിരക്കിൽ പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്നും സഹകരണ ബാങ്കുകളിൽനിന്നും ലഭ്യമാക്കും. നബാർഡിന്റെ സഹായവും ലഭിക്കും.

വിപുലമാക്കും ഓൺലൈൻ വിപണനം

ലോക്‌ഡൗൺ പോലുള്ള സാഹചര്യങ്ങളിൽ പച്ചക്കറിയും പഴവർഗങ്ങളും ഉപഭോക്താക്കൾക്ക്‌ യഥാസമയം എത്തിക്കാൻ ഓൺലൈൻ വിപണന ശൃംഖല ശക്തിപ്പെടുത്തും. ഈ ലോക്‌ഡൗൺ കാലത്ത്‌ പഴങ്ങളും പച്ചക്കറികളും മൊബൈൽ ആപ്‌ വഴി പ്രധാന നഗരങ്ങളിൽ വിറ്റഴിച്ചിരുന്നു. സ്വിഗി, സൊമാറ്റോ, എം എം നീഡ്‌സ്‌ തുടങ്ങിയ ആപുകൾ മുഖാന്തരമാണ്‌ പഴവും പച്ചക്കറിയും ആവശ്യക്കാരിലെത്തിച്ചത്‌. സർക്കാർ സ്വന്തം നിലയിൽ ഓൺവൈലൻ വിപണനസംവിധാനം ഒരുക്കുന്നതും പരിഗണനയിലുണ്ട്‌.

ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ ആറ്‌ ലക്ഷം മെട്രിക്‌ ടൺ ആയിരുന്നു പച്ചക്കറി ഉത്‌പാദനം. നാല്‌ വർഷംകൊണ്ട്‌ സർക്കാർ ഉത്‌പാദനം 12. 12 ലക്ഷം മെട്രിക്‌ ടണ്ണായി ഉയർത്തി. 20 ലക്ഷം ടൺ പച്ചക്കറിയാണ്‌ നമുക്ക്‌ ആവശ്യമുള്ളത്‌. പച്ചക്കറിയിൽ സ്വയംപര്യാപ്‌തത കൈവരിക്കാൻ ജീവനി പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനിടെയാണ്‌ കോവിഡ്‌ 19 മഹാമാരിയുടെ പ്രവേശം. ജീവനി പദ്ധതി ശക്തിപ്പെടുത്തി പച്ചക്കറി കൃഷി വിപുലമാക്കി സ്വയംപര്യാപ്‌തത കൈവരിക്കുകതന്നെയാണ്‌ സർക്കാർ ലക്ഷ്യം.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139