75 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകൾ

വീടുകൾ കേന്ദ്രീകരിച്ചുള്ള കൃഷി രീതി പ്രോത്സാഹിപ്പിക്കാൻ 75 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകൾ വിതരണം ചെയ്യും. അഞ്ച് ലക്ഷം തൈകളും കിഴങ്ങുവർഗ വിളകളുടെ 16 ലക്ഷം നടീൽവസ്തുക്കളും ഒന്നര ലക്ഷം ഗ്രോബാഗും വിതരണം ചെയ്യും. കൃഷി ഭവൻ, ആശാ വർക്കർമാർ, തദ്ദേശ സ്ഥാപന വാർഡ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർ മുഖേനയും വിത്തും തൈകളും വീട്ടിലെത്തിക്കും. കൃഷിഭവനുകളിൽ ഗ്രോ ബാഗ് ഉണ്ടെങ്കിൽ അതു വീട്ടിലെത്തിക്കാനും സൗകര്യമൊരുക്കും. സംയോജിത കൃഷിക്കായി 14000 സംയോജിത കൃഷി യൂണിറ്റുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. ഹരിതാഭയും പരിസ്ഥിതിയും സംരക്ഷിക്കാൻ 1.14 കോടി ഫലവൃക്ഷത്തൈകളും കൃഷിവകുപ്പ് വിതരണം ചെയ്യും.
Comments are closed.