1470-490

ഡൽഹിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്കായി ശ്രമിക് ട്രെയിൻ

ഡൽഹിയിൽ കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിനായി കേരള സർക്കാരിന്റെ ആവശ്യാർഥം മെയ് 20 ന് കേരളത്തിലേക്ക് പ്രത്യേക ശ്രമിക് ട്രെയിൻ അനുവദിച്ചതായി കേരള ഹൗസിൽ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടർന്നു സമര പരിപാടികൾ പിൻവലിച്ചതായി വിദ്യാർത്ഥി പ്രതിനിധികൾ പത്രകുറിപ്പിൽ പറഞ്ഞു.

ആദ്യം പ്രഖ്യാപിച്ചിരുന്ന പ്രത്യേക തീവണ്ടി പിന്നീട് ഉപേക്ഷിച്ചത് വിദ്യാർത്ഥികളെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിരുന്നു. ഇതിനെ തുടർന്ന് ഡൽഹി മലയാളി വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾ കഴിഞ്ഞ ദിവസം പത്രമാധ്യമങ്ങളിൽ വാർത്തയാവുകയും വിവിധ രാഷ്ട്രീയ പാർട്ടികൾ ഐഖ്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സമരങ്ങളുടെ ഭാഗമായാണ് ഉടനെ തന്നെ തിരികെ നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ ഡെൽഹിയിൽ നിന്നും കേരളത്തിലേക്ക് നടന്നുപോകും എന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചത്.

വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക തീവണ്ടി ഉപേക്ഷിച്ചത് ശരിയായ നടപടി ആയിരുന്നില്ലെന്നും അതിനാൽ ഉടനടി കേരളത്തിലേക്ക് പ്രത്യേക തീവണ്ടി അനുവദിക്കണമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഡൽഹി മലയാളി വിദ്യാർത്ഥികളുടെ ഈ സമര പ്രഖ്യാപനം സർക്കാറിനെ ഏറെ സമ്മർദത്തിലാക്കിയിരുന്നു.

വിദ്യാർത്ഥികളുടെ പ്രയാസങ്ങൾ മനസ്സിലാക്കി ഈ പ്രതിഷേധങ്ങളോട് ചേർന്ന് നിന്ന എല്ലാവർക്കും വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് എല്ലാവിധ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായുംവിദ്യാർത്ഥി പ്രതിനിധികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139