1470-490

വിദ്യാർത്ഥികൾക്കായി പ്രത്യേക തീവണ്ടി: കാൽനട യാത്ര സമരം പിൻവലിക്കുന്നു

ന്യൂഡൽഹി: ഡൽഹിയിൽ കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കുന്നതിനായി കേരള സർക്കാരിന്റെ ആവശ്യാർഥം മെയ് 20 ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി അനുവദിച്ചതായി കേരള ഹൗസിൽ നിന്നും ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചതിനെ തുടർന്നു മെയ് 17 വൈകുന്നേരം തുടങ്ങുമെന്ന് പ്രഖ്യാപിച്ച കേരളത്തിലേക്കുള്ള കാൽനട യാത്ര സമരം പിൻവലിച്ചതായി അറിയിക്കുന്നു.

ഡൽഹി മലയാളി വിദ്യാർത്ഥികളുടെ ഈ പ്രേതിഷേധ സമരങ്ങളോട് പിന്തുണ അറിയിച്ച് കൂടെ നിന്ന എല്ലാവർക്കും വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് എല്ലാവിധ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

എന്ന്:
സക്കീർ ഹുസൈൻ. ( ജാമിഅ മില്ലിയ ഇസ്ലാമിയ)
സുഹറ ഹസൻ
( ജാമിഅ മില്ലിയ ഇസ്ലാമിയ)
സ്നേഹ സാറ ഷാജി
(ഡെൽഹി സർവ്വകലാശാല)

Comments are closed.