1470-490

ഡാമിന്റെ ഷട്ടറുകൾ തുറന്നു; ജാഗ്രതാ നിർദേശം

മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തിയതിനെ തുടർന്നാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. 20 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്.
തൊടുപുഴ, മൂവാറ്റുപുഴ നദികളുടെയും കൈവഴികളുടെയും തീരത്തുള്ളവർ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 42 മീറ്ററാണ്. അണക്കെട്ടിൽ നിലവിൽ 41.64 മീറ്റർ ഉയരത്തിൽ വെള്ളമുണ്ട്.
കഴിഞ്ഞ വർഷം ജലനിരപ്പ് ഉയർന്നതോടെ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നിരുന്നു. ജലനിരപ്പുയർന്ന സാഹചര്യത്തിൽ ആദ്യഘട്ടത്തിൽ മൂന്നു ഷട്ടറുകൾ തുറക്കുമെന്ന് ഇന്നലെ ജില്ലാ കലക്ടർ എസ് സുഹാസ് അറിയിച്ചിരുന്നു

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253