1470-490

വിത്ത് വണ്ടി പുന്നയൂർക്കുളം പഞ്ചായത്തിൽ പര്യടനം നടത്തി.

വിത്തും, തൈകളും, നടീൽ വസ്തുക്കളുമായി സഞ്ചരിക്കുന്ന കാർഷിക വിപണിയായ വിത്ത് വണ്ടി പുന്നയൂർക്കുളം പഞ്ചായത്തിൽ പര്യടനം നടത്തി. ശനിയാഴ്ച (മെയ് 16) മന്ദലാംകുന്ന് കിണർ, പപ്പാളി, കുമാരൻപടി, അണ്ടത്തോട്, പെരിയമ്പലം, തങ്ങൾപടി, ചെറായി കെട്ടുങ്ങൽ, കിഴക്കെ ചെറായി, നാക്കോല എന്നിവിടങ്ങളിലാണ് വിത്ത് വണ്ടി എത്തിയത്. കർഷകർക്കും വീട്ടമ്മമാർക്കും ന്യായ വിലയിൽ തൈകളും വിത്തുകളും വാങ്ങാൻ കഴിയുന്നു എന്നതാണ് വിത്ത് വണ്ടിയുടെ സവിശേഷത. 4000 പച്ചക്കറി തൈകളും, 200ൽ അധികം വിത്ത് പാക്കറ്റുകളും, വിവിധയിനം ഫലവൃക്ഷ തൈകളും, കൃഷിക്ക് ആവശ്യമായ വളങ്ങളും വിത്ത് വണ്ടിയിലൂടെ വിപണനം നടത്തി.
നിശ്ചയിച്ചിരുന്ന പനന്തറ, കടിക്കാട്, പുഴിക്കള എന്നിവടങ്ങിൽ സമയ കുറവ് മൂലം വണ്ടിയ്ക്ക് എത്തിച്ചേരാൻ സാധിച്ചിച്ചില്ല. ഇവിടങ്ങളിൽ വിത്ത് വണ്ടി എത്തിച്ചേരാൻ നടപടികൾ ഉണ്ടാവുമെന്ന് പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് അറിയിച്ചു. തീയതി പിന്നീട് വാർഡ് മെമ്പർമാർ വഴി അറിയിക്കും. പഞ്ചായത്തിലെ എല്ലാ വീട്ടിലും കൃഷിയിറക്കാൻ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന കാർഷിക വിപണി ഒരുക്കിയിരിക്കുന്നത്. 

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223