1470-490

ശതാഭിഷിപത്നായ പ്രൊഫസർ പി.നാരായണ മേനോന് ആദരമർപ്പിച്ചു

ശതാഭിഷിപത്നായ പ്രൊഫസർ പി.നാരായണ മേനോന് ആദരമർപ്പിച്ച് കണ്ടാണശ്ശേരി ഗ്രാമീണ വായനശാലാ കലാസമിതി പ്രവർത്തകർ. അരികന്നിയൂരിലുള്ള മാസ്റ്ററുടെ വസതിയായ നന്ദനത്തിലെത്തിയാണ് വായനശാലയുടെയും കലാസമിതിയുടെയും പ്രവർത്തകർ ആദരമർപ്പിച്ചത്.  സെക്രട്ടറി ടി.എ. വാമനൻ്റെ നേതൃത്വത്തിലാണ് വായനശാലയുടെയും കലാസമിതിയുടെയും പ്രവർത്തകർ നാരായണൻ മാസ്റ്ററെ ആദരിക്കാനെത്തിയത്. ശതാഭിഷിപ്തനായ പീ.നാരായണമേനോനെ, വാമനൻ പൊന്നാടയണിച്ചു. വായനശാല കലാസമിതി പ്രവർത്തകരായ പി.എ.ദിനുദാസ്, ബാലകൃഷ്ണൻ നരിയംപിള്ളി,ഷീബ എന്നിവരും ആദരമർപ്പിക്കാനെത്തിയിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223