റിലീഫ് വിതരണം നടത്തി .

എസ് .ടി .യു , മുസ്ലീം ലീഗ് ചേലക്കര പഞ്ചായത്ത് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ റിലീഫ് വിതരണം നടത്തി .
ചേലക്കര: പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങളുടേയും
എ . യുസഫ് സാഹിബിൻ്റേയും സ്മരണാർത്ഥം ചേലക്കര പത്തുകുടിയിൽ കഴിഞ്ഞ 13 വർഷങ്ങളായി നടത്തി വരാറുള്ള റിലീഫ് വിതരണം ഈ വർഷം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്
17 . 05 2020 രാവിലെ 9.30 മണിക്ക് പത്തു കുടിയിൽ നടന്നു .
എസ്. ടി. യു ചുമട്ട് തൊഴിലാളി മുഖാരിക്കുന്ന് യൂണിറ്റിലെ തൊഴിലാളികൾ തങ്ങളുടെ വേതനത്തിൻ്റെ ഒരു ഭാഗമാണ് റിലീഫ് വിതരണത്തിനായി മാറ്റി വയ്ക്കുന്നത് . അവശ്യ വസ്തുക്കളും ധാന്യങ്ങളും അടങ്ങിയ മുന്നൂറോളം കിറ്റുകളാണ് ഇത്തവണ വീടുകളിൽ എത്തിച്ച് നൽകിയത് .
മുസ്ലീം ലീഗ് ലീഗ് ചേലക്കര പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ബി. സിദ്ധിഖ് അധ്യക്ഷത വഹിച്ചു . മുസ്ലീം ലീഗ് ജില്ലാ ജന: സെക്രട്ടറി പി.എം . അമീർ ഉദ്ഘാടനം നിർവ്വഹിച്ചു. മുസ്ലീം ലീഗ് പഞ്ചായത്ത് ജന: സെക്രട്ടറി പി.എം റഷീദ് മാസ്റ്റർ സ്വാഗതവും എ മുസ്തഫ നന്ദിയും പറഞ്ഞു .
എസ്. ടി യു യൂണിറ്റ് കൺവീനർ ജബ്ബാർ, മുഹമ്മദലി , ബഷീർ , ഷാനവാസ് , നാസർ , ഹാരിസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .
Comments are closed.