1470-490

പ്രവാസികൾക്കിനി ക്വാറന്റൈൻ കുന്നംകുളം താലൂക്കിലെ കേന്ദ്രങ്ങളിൽ.

വിദേശത്ത് നിന്നുള്ള തൃശൂർ ജില്ലക്കാരായ  പ്രവാസികൾക്കിനി ക്വാറന്റൈൻ സൗകര്യമൊരുക്കുന്നത് കുന്നംകുളം താലൂക്കിലെ കേന്ദ്രങ്ങളിൽ. താലൂക്ക് പരിധിയിലെ നാല് ക്വാറന്റൈൻ കേന്ദ്രങ്ങളിലായാണ് സൗകര്യമൊരുക്കുന്നത്. ചൂണ്ടൽ പഞ്ചായത്തിലെ ഗാഗുൽത്താ ധ്യാന കേന്ദ്രം, കടങ്ങോട് പഞ്ചായത്തിലെ തേജസ് എഞ്ചനീയറിങ്ങ് കോളേജ്, വേലൂർ പഞ്ചായത്തിലെ വിദ്യാ എഞ്ചനീയറിങ്ങ് കോളേജ്, പോർക്കുളം പഞ്ചായത്തിലെ പി.എസ്.എം. ഡെന്റൽ കോളേജ് എന്നിവടങ്ങളിലാണ് ക്വാറന്റൈൻ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. തേജസ് എഞ്ചീനിയറിങ്ങ് കോളജിൽ 97 പേർക്കും, വിദ്യാ എഞ്ചീനിയറിങ്ങ് കോളേജിൽ 45 പേർക്കും, ഗാഗുൽത്ത ധ്യാന കേന്ദ്രത്തിൽ 70 പേർക്കും, പി.എസ്.എം. ഡെന്റൽ കോളേജിൽ 59 പേർക്കും ക്വാറന്റൈൻ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ശനിയാഴ്ച്ച ദുബൈയിൽ നിന്നും, അബുദാബിയിൽ നിന്നും മൂന്ന് ഫ്ലൈറ്റുകളിലായി എത്തിയവരിൽ 55 പേരാണ് തൃശൂർ ജില്ലക്കാരായി ഉണ്ടായിരുന്നത്. ഇതിൽ 5 പേർ മാത്രമാണ്തേജസ് എഞ്ചീനിയറിങ് കോളേജിൽ ക്വാറന്റൈൻ ചെയ്യുന്നതിനായി എത്തിയത്. ഇവരിൽ നാല് പേർ പുരുഷൻമാരും, ഒരു സ്ത്രീയുമാണുള്ളത്. ബാക്കിയുള്ളവർ ഹോം ക്വാറന്റൈൻ സൗകര്യമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഞായറാഴ്ച്ച രാവിലെ മാലിദ്വീപിൽ നിന്നും കൊച്ചിയിലെത്തിയ യാത്രക്കാരിൽ 45 പേരെയും വൈകീട്ടോടെ രണ്ട് കെ.എസ്.ആർ.ടി.സി. ബസ്സുകളിലായി തേജസ് കോളേജിലെ ക്വാറന്റൈൻ കേന്ദ്രത്തിലെത്തിച്ചു.വരും ദിവസങ്ങളിലും വിദേശത്ത് നിന്ന് എത്തുന്നവർക്ക് കുന്നംകുളം താലൂക്കിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലാണ് സൗകര്യമൊരുക്കുക. നാലിടങ്ങളിലായി 271 പേർക്ക് ക്വാറന്റൈൻ ചെയ്യുന്നതിനുള്ള സൗകര്യമാണ് കുന്നംകുളം താലൂക്കിലെ കേന്ദ്രങ്ങളിലുള്ളത്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139