1470-490

തളിക്കുളത്ത് ക്വാറന്റൈൻ കേന്ദ്രം ഒരുങ്ങുന്നു

മടങ്ങിവരുന്ന പ്രവാസികൾക്കായി തളിക്കുളത്ത് ക്വാറന്റൈൻ കേന്ദ്രം തയ്യാറാകുന്നു. നേരത്തെ എലൈറ്റ് ആശുപത്രി പ്രവർത്തിച്ചിരുന്ന തളിക്കുളം സർവ്വീസ് സഹകരണ ബാങ്കിന്റെ വാടകക്കെട്ടിടത്തിലാണ് ക്വാറന്റൈൻ ഒരുക്കുന്നത്. നീതി ലാബ്, ക്ലിനിക്, ഫാർമസി എന്നിവ ആരംഭിക്കുന്നതിനായി സഹകരണ ബാങ്ക് വാടകക്കെടുത്ത കെട്ടിടത്തിലെ ബാത്ത് അറ്റാച്ച്ഡ് മുറികളാണ് ക്വാറന്റൈൻ കേന്ദ്രമാക്കുന്നത്. ലാബിനും ഫാർമസിക്കും ക്ലിനിക്കിനുമെല്ലാം സഹകരണ വകുപ്പിൽനിന്ന് ബാങ്കിങ് അനുമതി ലഭിക്കുകയും ആരംഭിക്കാൻ നടപടി പുരോഗമിക്കുകയുമായിരുന്നു. ലോക് ഡൗൺ പ്രഖ്യാപനത്തോടെ നടപടികൾ താൽക്കാലികമായി നിർത്തിവയ്‌ക്കേണ്ടി വന്നു. അഗ്‌നി രക്ഷാ സേന കെട്ടിടവും മുറികളും ശുചീകരിച്ച് അണുവിമുക്തമാക്കി. വികാസ് ട്രസ്റ്റിൽ പ്രവർത്തിച്ചിരുന്ന ‘അമ്മവീട്ടി’ലെ കട്ടിലുകൾ ക്വാറന്റൈൻ സെന്ററിലേയ്ക്ക് താൽക്കാലികമായി മാറ്റുന്നതിനും നടപടിയായി.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139