1470-490

കേന്ദ്ര പാക്കേജിൽ പ്രവാസികളെ തഴഞ്ഞു – പ്രവാസി ലീഗ് .

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: രാജ്യത്ത് സാമ്പത്തിക മേഖലയിൽ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസികളെ കേന്ദ്ര ഗവൺമെന്റിന്റെ പാക്കേജിൽ അവഗണിച്ചത് നീതീകരിക്കാനാവാത്തതും പ്രതിഷേധാർഹവുമാണെന്ന് പ്രവാസി ലീഗ് കുറ്റപ്പെടുത്തി . പ്രതിവർഷം ഏറ്റവും ചുരുങ്ങിയത് നാലര ലക്ഷം കോടി രൂപയാണ് പ്രവാസി നിക്ഷേപമായി രാജ്യത്തേക്കൊഴുകുന്നത് എന്നാൽ സർക്കാർ പ്രഖ്യാപിച്ച ഇരുപതിനായിരം കോടിയുടെ പാക്കേജിൽ പ്രവാസികൾക്ക് യാതൊരു ആനുകുല്യവും പ്രഖ്യപിച്ചില്ല. പ്രവാസ സമുഹം തിരിച്ചുവരവിന്റെ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ അവർക്ക് തൊഴിലും പുനഃരധിവാസവും നൽകാൻ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. പ്രവാസികളെ സർക്കാരുകൾ രണ്ടാം തരം പൗരൻമാരായാണ് കാണുന്നത്. പ്രവാസികൾ നേരിടുന്ന വിഷയളിൽ പരിഹാരം ആവശ്യപ്പെട്ട് പ്രവാസി ലീഗ് പ്രധാന മന്ത്രി, കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി, കേരള മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം സമർപ്പിച്ചതായ് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223