1470-490

വാഹന യാത്രികർക്ക് അപകടകെണിയായി മാൻഹോൾ.

കുന്നംകുളം കോഴിക്കോട് റോഡിലെ വൺവേ ജംഗ്ഷനിലാണ് വാഹനയാത്രികർക്ക് അപകട ഭീഷണിയായി മാറിയ മാൻഹോൾ സ്ഥിതി ചെയ്യുന്നത്. ടെലഫോൺ വകുപ്പിന്റെ കേബിളുകളുടെ അറ്റകുറ്റപ്പണിക്കായി സ്ഥാപിച്ച മാൻഹോളിന്റെ കോൺക്രീറ്റ് സ്ലാബ്ബ് തകർന്നതിനെ തുടർന്നാണ് അപകടകെണിയായി മാറിയിട്ടുള്ളത്. കോൺക്രീറ്റ് ഭാഗികമായി ഇളകി പോയി കമ്പികൾ മാത്രമായി നിൽക്കുന്ന സ്ഥിതിയിലായിരുന്ന ഇവിടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായിരുന്നു. ഇപ്പോൾ ഒരാഴ്ച്ചയായി കോൺക്രീറ്റ് പൂർണ്ണമായും ഇളകി പോയതിനാൽ യാത്രക്കാർ മാൻഹോളിലേക്ക് വീഴാതിരിക്കാൻ, കുന്നംകുളം പോലീസ് ട്രാഫിക്ക് ബാരിക്കേഡ് വെച്ചിരക്കുകയാണ്. ഏകദേശം ഒരു വർഷം മുൻപ് ഇതേ മാൻ ഹോളിന്റെ സ്ലാബ് തകർന്നതിനെ തുടർന്ന് മാറ്റിയിരുന്നു. വീണ്ടും അതേ സ്ഥലത്തെ ത സ്ലാബ് തന്നെയാണ് തകർന്നിട്ടുള്ളത്. ഉത്തരവാദിത്വത്തപ്പെട്ട അധികാരികളുടെ ശ്രദ്ധ അടിയന്തിരമായി പതിഞ്ഞില്ലെങ്കിൽ വലിയ ദുരന്തത്തിനാണ് സാക്ഷ്യം വഹിക്കേണ്ടി വരിക.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689