1470-490

ലോക് ഡൗണിൽ മൂന്നാം ഘട്ട സേവനവുമായി എൽ.എസ്.ഡബ്ല്യൂ.എ

കൊയിലാണ്ടി: ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ( എൽ.എസ്.ഡബ്ല്യൂ.എ. കെ) ബാലുശ്ശേരി മേഖല കമ്മിറ്റി ജീവകാരുണ്യ പ്രവർത്തനത്തിൽ വീണ്ടും മാതൃകയാവുന്നു. കഴിഞ്ഞ രണ്ടു ഘട്ടങ്ങളിലായി മേഖലയിലെ അർഹരായ 50-ഓളം കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങൾ നൽകിയ സംഘടന മൂന്നാം ഘട്ട പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കൊവിഡ് മഹാമാരിയെ ജാഗ്രത കൊണ്ട് അതിജീവിക്കാൻ പൊതു ജനത്തിന് വേണ്ടി രാപ്പകൽ ഭേദമന്യേ സേവനം ചെയ്തു വരുന്ന പോലീസ് ഉദ്യോഗസ്ഥർക്കു ഭക്ഷണം നൽകിയാണ് കഴിഞ്ഞ ദിവസം ബാലുശ്ശേരി മേഖല സംഘടന സേവന നിരതരായത്. അത്തോളി ബാലുശ്ശേരി സ്റ്റേഷൻ പരിധിയിൽ വരുന്ന നിയമ പാലകർക്കാണ് ഭക്ഷണം നൽകിയത്. കൂടാതെ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത്‌ ജീവനക്കാർക്കും ഭക്ഷണം നൽകി. സംഘനയുടെ മേഖല ഭാരവാഹികൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139