1470-490

ജപ്പാൻ കുടി വെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് തുടർക്കഥയാവുന്നു

നരിക്കുനി ഗവ: ഹൈസ്ക്കൂളിന് സമീപം ജപ്പാൻ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു

നരിക്കുനി: – ജപ്പാൻ കുടി വെള്ള വിതരണ പൈപ്പ് പൊട്ടുന്നത് നിത്യസംഭവമാവുന്നു ,ഗുണനിലവാരമില്ലാത്ത സാധന സാമഗ്രികൾ ഉപയോഗിക്കുന്നതും ,പരിചയമില്ലാത്ത തൊഴിലാളികൾ പ്ലംബിംഗ് ജോലി ചെയ്യുന്നത് മൂലമാണ് നിത്യേന പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നത് ,കഴിഞ്ഞ മാസം നരിക്കുനി അങ്ങാടി ,പാറന്നൂർ ,പൂമടം മുക്ക് ,മംഗലശ്ശേരി മുക്ക് ,ചാലിയേക്കരത്താഴം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പൈപ്പ് പൊട്ടിയിരുന്നു ,പൈപ്പിനുള്ളിൽ എയർ കയറിയാണ് വെള്ളം തുറക്കുമ്പോൾ പൈപ്പ് പൊട്ടുന്നത് ,നരിക്കുനി ഗവ: ഹൈസ്കൂൾ റോഡിന് സമീപം രണ്ട് മാസത്തോളമായി പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് ഇതുവരെ നന്നാക്കിയില്ലെന്ന് സമീപവാസികൾ പറയുന്നു ,

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223