1470-490

കാറ്റിൽ മരം വീണ് വീട് തകർന്നു.

പരപ്പനങ്ങാടി:ചിറമംഗലം പട്ടയംറോഡിൽ ബാഫഖി നഗറിലെ കുഞ്ഞോട്ട് ഹംസയുടെ  ടെറസ് വീടിന് മുകളിലേക്ക് കാറ്റിൽ മരം  കടപുഴകി വീണ് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. ഇന്ന് വൈകീട്ട് 4.45 ഉണ്ടായ ശക്തമായ  കാറ്റിലാണ് വീടിന് സമീപത്തെ തേക്ക് മരം കടപുഴകി വീടിന് മുകളിലേക്ക് പതിച്ചത്.  ഓട് മേഞ്ഞ അടുക്കള പൂർണമായും തകർന്നിട്ടുണ്ട്. അപകടം നടക്കുമ്പോൾ വീട്ടിലെ കുടുംബനാഥ അടുക്കളയിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് ഉടനെ പുറത്തിറങ്ങിയതിനാൽ രക്ഷപ്പെടുകയായിരുന്നു

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139