1470-490

ചരക്ക് ലോറിയിൽ യുപിയിലേക്ക് കടക്കാന്‍ ശ്രമിച്ച 65 ഓളം പേര്‍ പിടിയിലായി

എടപ്പാൾ:ചരക്ക് ലോറിയിൽ നാട് വിടാന്‍ ഒരുങ്ങിയ ഉത്തർപ്രദേശ് സ്വദേശിളായ 65ഓളം പേര്‍ പോലീസ് പിടിയിലായി.ഞായറാഴ്ച വൈകിയിട്ട് അതിഥി തൊഴിലാളികളെ നിറച്ച ലോറി എടപ്പാൾ പ്രദേശത്തേക്ക് വരുന്നുണ്ടന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് കണ്ടനകത്ത് വെച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 65ഓളം വരുന്ന തൊഴിലാളികളെ കണ്ടെത്തിയത്.എടപ്പാളില്‍ നിന്ന് ആളുകളെ കയറ്റാനെത്തിയതായിരുന്നു ലോറി എന്നാണ് വിവരം.ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്ത ലോറി കുറ്റിപ്പുറം പോലീസിന് കൈമാറുകയായിരുന്നു.കുറ്റിപ്പുറം ഭാഗത്ത് നിന്ന് കയറിയ ആളുകളെ ഇറക്കി പിന്നീട് തിരൂരില്‍ നിന്ന് കയറിയ ആളുകളുമായി ലോറി തിരൂരിലേക്ക് തിരിച്ച് വിടുകയായിരുന്നു.വിവിധ സ്ഥലങ്ങളില്‍ നിന്നായി ലോറിയില്‍ കയറ്റിയവരെ അതത് പ്രദേശങ്ങളില്‍ എത്തിച്ച ശേഷം ലോറി കസ്റ്റഡിയില്‍ എടുത്ത് ഡ്രൈവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270