1470-490

വീടിനു മുകളിൽ ചാരായം വാറ്റുന്നത് പിടികൂടി

ഗുരുവായൂര്‍: വീടിനു മുകളിൽ ചാരായം വാറ്റുന്നത് പോലീസ് സംഘം പിടികൂടി. ചാരായം വാറ്റിയിരുന്ന കോട്ടപ്പടി പിള്ളക്കാട് സ്വദേശികളായ കുമ്മാത്ത് വീട്ടിൽ ബിനീഷ് (41), അതിരിങ്ങൽ ജിനിൽ (31) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റുന്നത് പിടികൂടിയത്. കുമ്മാത്ത് ബിനീഷിന്റെ വീടിൻറെ ടെറസിന് മുകളിലാണ് ചാരായം വാറ്റിയിരുന്നത്. എസ്.ഐ കെ.എ. ഫക്രുദ്ദീൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒരു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയിട്ടുണ്ട്.

Comments are closed.