1470-490

അടുക്കളയിൽ ചാരായം വാറ്റുന്നതിനിടയിൽ പിടിയിൽ

അടുക്കളയിൽ ചാരായം വാറ്റുന്നതിനിടയിൽ ലോറി തൊഴിലാളികൾ പിടിയിൽ. പരിയാരം കാഞ്ഞിരപ്പിള്ളിയിൽ നിന്നുമാണ് രണ്ടു പേരെ ചാലക്കുടി റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്.

പരിയാരം കാഞ്ഞിപ്പിള്ളിയിൽ വീട്ടിൽ ചാരായ വാറ്റ് നടക്കുന്നതായി കഴിഞ്ഞ ദിവസം രാത്രി എക്സൈസ് ഓഫീസിലേക്കെത്തിയ ഫോൺ സദ്ധേശമാണ് പ്രതികളെ കുടുക്കിയത്.വീട്ടുടമസ്ഥൻ കൈതാരൻ തോമസ് സുഹൃത്ത് ദേവശ്ശേരി വീട്ടിൽ വൈശാഖ് എന്നിവരാണ് പിടിയായത് എക്സൈസ് എസ് ഐ രാധാകൃഷ്ണൻറെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.തോമസിൻ്റെ കാഞ്ഞിരപ്പിള്ളിയിലുള്ള വീട്ടിലാണ് ഇരുവരും ചാരായം വറ്റിയിരുന്നത് .ശനിയാഴ്ച രാത്രി എക്സൈ സംഘം നടത്തിയ പരിശോദന യിൽ
15 ലിറ്റർ വാഷും വാറ്റിയെടുത്തിരുന്ന 1 ലിറ്റർ ചാരായവും പിടികൂടി.വാഷ് നശിപ്പിച്ചു. കുക്കറിലാണ് ഇവർ വാറ്റിയിരുന്നത് ,വാറ്റാനുപയോഗിച്ച കുക്കറും പകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു.
ലോറി ഡ്രൈവറായ തോമസ് വീട്ടിൽ ഒറ്റക്കാണ് താമസം.. ലോക്ക് ഡൗൺ ആരംഭിച്ച് മദ്യം കിട്ടാതെ വന്നതോടെ ഇവർക്ക് കഴിക്കുവാനും സുഹൃത്തുക്കൾക്ക് നൽകാനുമാണ് സ്ഥിരമായി വാറ്റിയിരുന്നത്.പ്രതികളെ പിടികൂടി കൂടിയ സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ കെ പി സുനിൽ കുമാർ റാഫേൽ എം.എൽ, പി പി ഷാജു., പി എ ജെയ്സൺ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീരാജ് എം എസ് വനിതാ ഒഫീസർ ജയശ്രീ പി തുടങ്ങിയവരും ഉണ്ടായിരുന്നു.
പ്രതികളെ കോടതിയിൽ ഹാജരാക്കും

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223