പരീക്ഷ എഴുതുന്നതിന് വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യം ഒരുക്കും. -എം എൽ എ

വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം : കോവിഡ് – 19 ൻ്റെ പശ്ചാതലത്തില്‍ മാറ്റിവെക്കപ്പെട്ട എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ എഴുതുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യമൊരുക്കുമെന്ന് എം എൽ എ പി അബ്ദുൾ ഹമീദ് മാസ്റ്റർ . നിയോജക മണ്ഡലത്തിലെ പരീക്ഷ കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തും. കോവിഡ് പശ്ചാതലത്തില്‍ ബസ്സുകളില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ വലിയ യാത്രാ പ്രതിസന്ധി നേരിടാന്‍ സാധ്യതയുണ്ട്. ഇത് മനസ്സിലാക്കിയാണ് ഇത്തരം ഒരു സഹായം വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്നത്. ഇതിനായി എം.എൽ.എ ഫണ്ടിൽ അനുവദിച്ച് സ്കൂളുകൾക്ക് നല്കിയ ബസ്സുകളും, സന്നദ്ധരായ സ്വകാര്യ സ്കൂളുകളിലെ വാഹനങ്ങളും ഉപയോഗപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്
9539663106
9388123463 ( വാട്സ് ആപ്)
എന്ന നമ്പറിൽ MLA കോവിഡ് – 19 ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാവുന്നതാണെന്നന്ന് എം എൽ എ അറിയിച്ചു.
Comments are closed.