1470-490

ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് സ്‌കൂട്ടർ വിതരണം ചെയ്തു


ചാവക്കാട് നഗരസഭയിൽ താമസിക്കുന്ന ഭിന്നശേഷിക്കാർക്ക് സൈഡ് വീലോട് കൂടിയ ഇലക്ട്രിക് സ്‌കൂട്ടർ വിതരണം ചെയ്തു. ഭിന്നശേഷിക്കാരുടെ യാത്രാ ക്ലേശം നേരിടുന്ന പരിഹരിക്കാൻ ചാവക്കാട് നഗരസഭ 2019-20 വർഷത്തെ ജനകീയാസൂത്രണത്തിൽ തയ്യാറാക്കിയ പദ്ധതിയാണിത്. കെ.വി അബ്ദുൾഖാദർ എംഎൽഎ സ്‌കൂട്ടർ വിതരണം ഉദ്ഘാടനം ചെയ്തു. 2,60,000 രൂപയാണ് ഈ പദ്ധതിക്കായി നഗരസഭ വകയിരുത്തിയിട്ടുള്ളത്. 
പദ്ധതിപ്രകാരം അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി അവർക്ക് സൈഡ് വീൽ ഘടിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടർ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചിരുന്നു. സ്‌കൂട്ടർ ഓടിക്കാൻ ശേഷിയുള്ളതും ലൈസൻസ് കരസ്ഥമാക്കിയ ഉള്ളതുമായ നഗരസഭാ പ്രദേശത്തെ താമസക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള ജെം പോർട്ടൽ വഴിയാണ് വാഹനങ്ങൾ വാങ്ങിയത്. ചാവക്കാട് നഗരസഭ ചെയർമാൻ എൻ. കെ അക്ബർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ്, നഗരസഭാ സെക്രട്ടറി കെ. ബി വിശ്വനാഥൻ, വിവിധ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ. എച്ച് സലാം, എം. ബി രാജലക്ഷ്മി, സഫൂറ ബക്കർ, എ. സി ആനന്ദൻ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996