1470-490

യുവാവ് ഇടിമിന്നലേറ്റ് മരിച്ചു


ഊർങ്ങാട്ടിരി : വീടിനരികെയുള്ള പ്ലാവിൽ നിന്ന് ചക്ക വലിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പനമ്പിലാവ് വാഴാനിപ്പുഴയിൽ ജോഫിൻ ജോസ് (23) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ചക്ക വലിക്കാനായി തോട്ടിക്ക് മേലെ കെട്ടിയ കത്തിയിൽ മിന്നൽ പിടിച്ചാണ് സംഭവം. മാതാവ് ഫിലോമിനക്കും ഇടിമിന്നലിൽ സാരമായ പരിക്കേറ്റു. വീടിന്റെ അടുക്കള ഭാഗത്തും ഇടിമിന്നൽ കാരണം നാശനഷ്ടമുണ്ടായി. സംഭവമുണ്ടായി ഉടനെ തന്നെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. അരീക്കോട് ടൗണിൽ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു ജോഫിൻ ജോസ്.

വാഴാനിപ്പുഴയിൽ ജോസ് ആണ് പിതാവ്. സഹോദരങ്ങൾ: സിസ്റ്റർ ജോസ്ലി, ജോസ്ന ( നഴ്സ്, ബേബി മെമോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്)

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168