1470-490

ചെന്നിത്തലയെ കളിയാക്കിയ ഹനാന് സൈബർ ആക്രമണം

കൊറോണ കാലത്തെ കോൺഗ്രസിന്റെയും പ്രതിപക്ഷ നേതാവിന്റെയും മോശം പ്രവർത്തനങ്ങളെ പരിഹസിച്ച പെൺകുട്ടിക്കുനേരെ സൈബർ ആക്രമണം. കുറച്ചുകാലം മുൻപ്‌ വാർത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിന്നിരുന്ന ഹനാൻ ഹനാനിക്കെതിരെയാണ്‌ കോൺഗ്രസുകാർ ചീത്തവിളിയുമായി എത്തിയിരിക്കുന്നത്‌. റോഡരികിൽ സ്‌കൂൾ യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാന്റെ ചിത്രവും വാർത്തയും ദിവസങ്ങളോളം കേരളം ചർച്ച ചെയ്‌തിരുന്നു.

എന്റെ ടിക്‌ ടോക്ക്‌ രാഷ്‌ട്രീയം എന്ന ടൈറ്റിലിൽ ഹനാൻ ചെയ്‌ത വീഡിയോ ആണ്‌ ഫെയ്‌സ്‌ബുക്കിൽ പോസ്‌റ്റ്‌ ചെയ്‌ത്‌. പിന്നാലെ രമേശ്‌ ചെന്നിത്തലയെ പരിഹസിച്ചു എന്ന്‌ പറഞ്ഞ്‌ കോൺഗ്രസുകാർ കൂട്ടത്തോടെ വന്ന്‌ ചീത്തവിളിക്കുകയായിരുന്നു. ഇത്‌ ഇപ്പോഴും തുടരുകയാണ്‌. “ലോകം മുഴുവൻ എന്നെ ചവിട്ടി പുറത്താകാൻ നോക്കിയപോൾ എന്റെ കൂടെ നിന്നത് കോൺഗ്രസ് ആണ് എന്ന് കൊറോണ… അതെ പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം.. കൊറോണയെ കുറിച്ച് രണ്ട് വാക്ക് പറയണം’. ഇത്രയുമാണ്‌ ഹനാൻ വീഡിയോയിൽ പറഞ്ഞത്‌.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139