1470-490

കോവിഡ് മുന്നോട്ട്,ജാഗ്രത


കോവിഡ് 19 രോഗികളുടെ എണ്ണം സംസ്ഥാനത്ത് ഇന്ന് വീണ്ടും 100 പിന്നിട്ടു. വിദേശത്തു നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും സ്വദേശത്തേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലുള്ള വർദ്ധനവാണ് രോഗികളുടെ എണ്ണം കൂടാൻ ഇടയാക്കിയത്. അവരുടെ സുരക്ഷ നമ്മുടെ നാടിൻ്റെ ഉത്തരവാദിത്വമാണ്, അവരെ നമ്മൾ സ്വാഗതം ചെയ്യണം , സുരക്ഷിതമായ റും ക്വാറന്റൈൻ വരുന്നവർ നിർബന്ധമായും പാലിക്കുക.

മെയ് പതിനാലിന് കുവൈറ്റിൽ നിന്നും, കോഴിക്കോട് എത്തി ഓമശ്ശേരിയിലെ താലൂക്ക് കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ രോഗം സ്ഥിതീകരിച്ചവരുടെ എണ്ണം മൂന്നായി.
ഇവിടുത്തെ സുരക്ഷിതമായ റും ക്വാറന്റൈൻ അന്തരീക്ഷത്തിൽ ഇവിടെനിന്നുള്ള രോഗവ്യാപന സാധ്യത കുറവാണ്.

ഇന്നലെ രോഗം സ്ഥിരീകരിച്ച ഓമശ്ശേരി സ്വദേശിക്കും, പേരാമ്പ്ര സ്വദേശിക്കും പുറമേ. ഇന്ന് രോഗം സ്ഥിരീകരിച്ചത് വടകര സ്വദേശിക്കാണ് ,ഇവർ ഐസൊലേഷനിലായിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവർ 14 ,15 തീയതികളിൽ രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരായിരുന്നു. ഇവർ മൂന്നു പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.

കൊടുവള്ളി നിയോജക മണ്ഡലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ഇന്ന് 261 ആണ്, വിദേശത്തുനിന്നും വന്നവരിൽ ഓമശ്ശേരി C.C.C യിലെ 27 പേർ ഉൾപ്പെടെ, 39 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ആകെ നിരീക്ഷണത്തിലുള്ളത് 318 പേരാണ്. അതിൽ അഞ്ചു വയസ്സിനു താഴെയുള്ള 14 കുട്ടികളും ഉൾപ്പെടുന്നു.

യാത്രകളിലുള്ള വർദ്ധനവും, പൊതു ഇടങ്ങളിലുള്ള ആൾക്കൂട്ടങ്ങളും, രോഗവ്യാപനം സാധ്യത വർധിപ്പിക്കുന്നു.. അനാവശ്യ യാത്രകൾ ഒഴിവാക്കി സ്വയം നിയന്ത്രണങ്ങൾ വരുത്തുക.
രോഗവ്യാപനത്തിന്റെ ചങ്ങലകളെ പൊട്ടിച്ചു മാത്രമേ നമുക്ക് അതിജീവനം സാധ്യമാവുകയുള്ളൂ…

SMS പൂർണ്ണമായും പാലിക്കുക.

S= Soap
സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകുക

M= Mask
മാസ്ക് ഉപയോഗിച്ച് മുഖം മറയ്ക്കുക

S =Social Distancing
സാമൂഹിക അകലം പാലിക്കുക
എന്നാലെ
നമ്മൾ അതിജീവിക്കും….

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253