1470-490

അണുനാശിനി തളിക്കുന്നത് പുതിയ കൊറോണ വൈറസിനെ അകറ്റില്ല.

ചില ലോകരാജ്യങ്ങളിൽ പതിവാക്കിയിരിക്കുന്നതു പോലെ പൊതുസ്ഥലങ്ങളിലും വീഥികളിലും അണുനാശിനി തളിക്കുന്നത് പുതിയ കൊറോണ വൈറസിനെ അകറ്റില്ലെന്ന് ലോകാരോഗ്യസംഘടന. കൂടാതെ ആരോഗ്യപരമായ ചില അപകടങ്ങൾ ഇതു മൂലം മനുഷ്യർക്കുണ്ടാകുമെന്നും ലോകാരോഗ്യസംഘടന(WHO)മുന്നറിയിപ്പ് നൽകി
തെരുവുകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും മറ്റവശിഷ്ടങ്ങളും അണുനാശിനിയെ നിർവീര്യമാക്കുകയാണ് ചെയ്യുന്നത്. അതിനാൽ ഇത്തരം സ്ഥലങ്ങളിൽ അണുനാശിനി തളിച്ചോ പുകച്ചോ കൊറോണവൈറസിനെയോ മറ്റു രോഗാണുക്കളെയോ അകറ്റാമെന്നത് തെറ്റിദ്ധാരണയാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു.

എല്ലാ പ്രതലത്തിലും ഒരേ അളവിലും രീതിയിലും അണുനാശിനി തളിക്കുന്നത് പ്രായോഗികമല്ലെന്നും പലപ്പോഴും രോഗാണുക്കളെ നിഷ്ക്രിയമാകാനെടുക്കുന്ന സമയം വരെ അതിന്റെ ഫലം നിലനിൽക്കാനുള്ള സാധ്യത കുറവാണെന്നും ലോകാരോഗ്യസംഘടന പറയുന്നു. തെരുവുകളും പൊതുവഴികളും രോഗാണുക്കളുടെ സംഭരണശാലകളല്ലെന്നും പൊതുസ്ഥലങ്ങളിലെ അനാവശ്യമായ അണുനാശിനി പ്രയോഗം മനുഷ്യരിൽ ദോഷഫലങ്ങൾ ഉളവാക്കുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098