1470-490

സമൂഹ അടുക്കള ഇന്ന് അവസാനിപ്പിച്ചു..

മേലൂർ: ലോക്ക് ഡൗൺ തുടങ്ങിയതിനു ശേഷം സമൂഹ അടുക്കള സമീപ പഞ്ചായത്തുകളിൽ മെയ് 3 ന് അവസാനിച്ചപ്പോഴും മേലൂർ പഞ്ചായത്തിൽ സമൂഹ അടുക്കള ഇന്നാണ് അവസാനിപ്പിക്കുന്നത്. 52 ദിവസമായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ 138 കുടുംബങ്ങൾക്കാണ് ഉച്ചയ്ക്കും രാത്രിയിലേക്കുമായി രണ്ട് നേരം ഭക്ഷണം നൽകിയിരുന്നത്.കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി ഇന്ദിര മോഹനൻ്റെ നേതൃത്വത്തിൽ കുടുംബശ്രീക്ക് ആയിരുന്നു സമൂഹ അടുക്കളയുടെ പാചകത്തിൻ്റെ ചുമതല. പഞ്ചായത്ത് മെമ്പർ എം.എസ്സ് ‘ബിജു, സി.എൻ.അനൂപ്, സുജ ജോയ്, ശ്രുതി ജ്യോതിഷ്, ഷൈനി ബാബു, ചെല്ലമ്മ, ബീന വിജയൻ ,സൗമ്യ, ജാൻസി, ബീന എന്നിവരുടെ നേതൃത്വത്തിൽഎല്ലാ ദിവസവും കൃത്യ സമയത്ത് വീടുകളിൽ എത്തിച്ചിരുന്നതും കുടുംബശ്രീ പ്രവർത്തകരായിരുന്നു. സമൂഹ അടുക്കളയിലേയ്ക്ക് വേണ്ട പച്ചക്കറികളും പലവഞ്ജന്യങ്ങളും നാട്ടുക്കാരുടെ സഹായം കൊണ്ടാണ് നടന്നത്. സമൂഹ അടുക്കള നിറുത്തിയാലും ഇപ്പോൾ ഭക്ഷണം നൽകിയിരുന്ന ഏതെങ്കിലും കുടംബങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഭക്ഷണം നൽകുവാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് PP ബാബു പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168