1470-490

കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് എച്ച് എസ് എസിൽ അഡ്മിഷൻ ഇന്ന് മുതൽ .

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: സർക്കാർ നിദ്ദേശത്തെ തുടർന്ന് കാലിക്കറ്റ് യൂണി വേഴ്സിറ്റി ഗവ: മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ പുതിയ അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ഇന്ന് ആരംഭിക്കും. ഇതിനെ തുടർന്ന് ഓൺലൈനിലും നേരിട്ടും അപേക്ഷകൾ സ്വീകരിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തുവാൻ ഇന്നലെ ചേർന്ന അദ്ധ്യാപക – രക്ഷാകർതൃ യോഗം തീരുമാനിച്ചു.അഡ്മിഷൻ എടുക്കുന്നവർ അപേക്ഷ ഫോറം പൂരിപ്പിച്ച് സ്കൂളിൽ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കേണ്ടതാണ്.
ലോക് ഡൗൺ തീരുന്ന മുറയ്ക്ക് സ്കൂളും പരിസരവും വ്യത്തിയാക്കും .
ഇതിനായിസ്ക്കൂൾപ്രധാന അദ്ധ്യാപകനെയും സ്കൂൾ മാനേജ് മെൻ്റ് കമ്മറ്റിയെയും അധികാര പ്പെടുത്തി .26 ന് തുടങ്ങുന്ന എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾക്കും പരീക്ഷ ജോലിക്കെത്തുന്ന അദ്ധ്യാപകർക്കും സാനിറൈറസർ നൽകാനും നടപടിയെടുക്കും.
യോഗത്തിൽ പിടിഎ പ്രസിഡൻ്റ് തോമസ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു
കെ.റഫീഖ്, എപി അബ്ദുൽ കരീം, കെ ഉവൈസ് ,ധർമരാജൻ, പി സിദ്ധീഖ്, സുനിൽ കുമാർ, പ്രകാശിനി, സലാം ബിൻ സി, ശിവദാസൻ എന്നിവർ പങ്കെടുത്തു .

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069