1470-490

മുന്നേറ്റത്തിന്റെ കാഹളവുമായി വേട്ടോറ കുന്നിലെ കർഷക കൂട്ടായ്മ

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സജിത്തും സഹപ്രവ

രഘുനാഥ് .സി .പി .

കുറ്റ്യാടി: മലയോര ഗ്രാമപ്രദേശമായ മരുതോങ്കര പഞ്ചായത്തിൽ വേട്ടോറ കുന്നിലെതരിശ് ഭൂമിയിൽ കാർഷിക സംസ്കാരത്തിന്റെ വിത്തുകൾ പാകുകയാണ് പ്രദേശവാസികളായ എട്ടു പേർ.കോവിഡ് 19 രാജ്യത്തെ സർവ്വ മേഖലയെയും ഒറ്റപ്പെടുത്തിയപ്പോൾ വീട്ടിലൊരു പച്ചക്കറി കൃഷി തോട്ടം എന്ന മുഖ്യ മന്ത്രിയുടെ സന്ദേശം മാതൃകയാക്കിയിരിക്കുകയാണ് ഈ അയൽവാസികൾ. ഏകദേശം ഒരേക്കൽ ഭൂമിയിൽ കപ്പയും, ചെറു ചേമ്പുമാണ് പ്രധാന കൃഷി ഇനങ്ങൾ.ഇതിനായി പാകപെടുത്തിയ മണ്ണിൽ നാലായിരത്തോെളം മൺകൂനകൾ തയ്യാറാക്കി.തികച്ചും ജൈവ രീതിയിലുള്ള കൃഷിയാണ് ലക്ഷ്യം. ചാണക പൊടിയും, ചാമ്പലും പച്ചിലകളുമാണ് വളമായി ഉപയോഗിക്കുന്നത്.നേന്ദ്ര കപ്പ ഇനത്തിൽ പെട്ട കമ്പ് ആണ് വിത്തിനായി തയ്യാറാക്കിയത്. ഒഴിവ് നേരങ്ങളിലും അവധി ദിനങ്ങളുമാണ് പരിപാലനത്തിനായി എത്തുന്നത്. കേരളീയരുടെ തീൻമേശകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന കപ്പ കൃഷി ചെയ്യാൻ ഇടക്കാലത്ത് കർഷകർ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് അന്യദേശങ്ങളിൽ നിന്നും നമ്മുടെ ആവശ്യത്തിനുള്ള കപ്പ എത്തിയിരുന്നത്. കോവിഡ് നമ്മുടെ പഴയ കാർഷീക സംസ്കാരത്തെ തിരിച്ചു കൊണ്ടുവന്നിരിക്കുകയാണെന്നാണ് ഇത്തരം കർഷക കൂട്ടായ്മകൾ പറയുന്നത്.കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത് അയൽവാസികളായ സുരേഷ്കാകാനായി’ മുപ്പറ്റ കുനിയിൽ രാജൻ, വേട്ടോറെമ്മൽ കുമാരൻ, തലച്ചിറ പറമ്പത്ത് മണി, വേട്ടോറേമ്മൻ രവീന്ദ്രൻ,, തേങ്ങാ കല്ലുമ്മൽ ബാബു, തുണ്ടി പറമ്പത്ത് കുമാരനും കുട്ടി കർഷകനായി ശ്യാംജിത്തുമാണ് മണ്ണിൽ വിയർപ്പ് ഒഴുകുന്നവർ. ആവശ്യമുള്ള ഭക്ഷ്യവസ്തുക്കൾ സ്വന്തം വീട്ടുപറമ്പിലും മറ്റും കൃഷി ചെയ്ത്ത് വിജയം തീർത്ത ഇവർ തരിശ് ഭൂമിയിലും പൊന്ന് വിളയിക്കുന്ന തിരക്കിലാണ്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139