1470-490

വിദ്യാഭ്യാസത്തിനായി 12 ചാനലുകൾ

ഓൺലൈൻ വിദ്യാഭ്യാസത്തിന് 12 ചാനലുകൾ തുടങ്ങുമെന്നും കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. നാല് മണിക്കൂർ സ്വയംപ്രഭ ഡിടിഎച്ച് സംവിധാനം തുടങ്ങും. ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഓരോ ടിവി ചാനൽ തുടങ്ങും. ഓരോ ക്ലാസിനും ഓരോ ചാനലാകും ഉണ്ടാകുക. 100 സർവകലാശാലകളിൽ മെയ് 30 മുതൽ ഓൺലൈൻ കോഴ്‌സുകൾ തുടങ്ങും. ഇന്റർനെറ്റ് ഇല്ലാത്തവർക്കും ഇ ലേണിംഗ് ലഭ്യമാകും. ഇ പാഠശാലയിൽ 200 പുസ്തകങ്ങൾ കൂടി ചേർത്തു. ഇന്റർനെറ്റ് സൗകര്യമുള്ള കുട്ടികൾക്കായി സ്‌കൈപ് ഉപയോഗിച്ച് തത്സമയ പാഠ്യ പദ്ധതികളും കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഇതിനാടി ടാറ്റാ സ്‌കൈയും എയർടെല്ലുമായി കരാറിൽ ഏർപ്പെട്ടതായി കേന്ദ്രമന്ത്രി പറഞ്ഞു.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0