1470-490

യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രധിക്ഷേധ ധർണ നടത്തി

എരുമപ്പെട്ടി: നിരന്തരമായി കോവിഡ്പ്രോട്ടോകോൾ ലംഘിക്കുന്ന മന്ത്രി എ സി മൊയ്തീനെതിരെ കേസടുക്കണമെന്ന് ആവശ്യപ്പെട്ട് എരുമപ്പെട്ടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിക്ഷേധി ധർണ നടത്തി. എരുമപ്പെട്ടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കായിക വിദ്യാത്ഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി യിലേക് നൽകിയ സംഭാവന കൈപറ്റുന്ന ചടങ്ങിൽ മന്ത്രിയും ഗൺമാനും മാസ്ക്ക് ധരിച്ചിരുന്നില്ല. കൂടാതെ 100 ൽ അധികം ആളുകൾ പങ്കെടുത്ത തേക്കുംകര പഞ്ചായത്തിലെ മംഗരയിലെ മരണാനന്തര ചടങ്ങിലും മന്ത്രി പങ്കെടുത്തിരുന്നു. ഈ വിഷയങ്ങളിൽ മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രധിക്ഷേധ ധർണ്ണ നടത്തിയത്.

ധർണ്ണ കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് എം കെ ജോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് ഫ്രിജൊ വടുക്കൂട്ട് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ സെഫീന അസീസ്, യദുകൃഷ്ണൻ, രജീഷ് ബാല, അജു നെല്ലുവായ്‌ തുടങ്ങിയവർ പങ്കെടുത്തു.

അതേ സമയം എ.സി.മൊയ്തീനെതിരെ എരുമപ്പെട്ടി യൂത്ത് കോൺഗ്രസ് നടത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും അപഹാസ്യ സമരവുമാണെന്ന് ഡിവൈഎഫ് ഐ എരുമപ്പെട്ടി പഞ്ചായത്ത് കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270