1470-490

വളാഞ്ചേരി കായൽക്കുളത്തിന്റെ നവീകരണത്തിന് തുടക്കമായി

വളാഞ്ചേരി: നഗരസഭ യിലെ അമ്പലപ്പറമ്പ് ഡിവിഷനിലെ കായൽക്കുളം നവീകരണത്തിന് തുടക്കമായി.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ശുപാർശയെ തുടർന്ന്
‘ഹരിത കേരളം’ പദ്ധതിയിൽ ഉൾപ്പെടുത്തി 56 ലക്ഷം രൂപ അനുവദിച്ച പദ്ധതി പ്രവർത്തനങ്ങളാണ് ഇപ്പോൾ തുടക്കം കുറിച്ചത്.പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ, കൗൺസിലർ ബാവ , അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി , ഷാഫി പി.പി, സലീം ടി.കെ
ഇബ്രാഹീം ചൂരങ്കോടത്ത്, ഗഫൂർ മച്ചിഞ്ചേരി ,ആനന്ദൻ അഴീക്കാട്ടിൽ, മുഫീദ് ആലുക്കൽ,
എന്നിവർ പങ്കെടുത്തു.

Comments are closed.