1470-490

ട്രക്കുകള്‍ കൂട്ടിയിടിച്ച് അപകടം

ഉത്തര്‍പ്രദേശില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 23 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. രാജസ്ഥാനിലേക്ക് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റ മുപ്പതു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഔറിയാ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്.

മുപ്പതിലധികം പേര്‍ക്ക് ഗുരുതരമായ പരുക്കുകളുണ്ട്. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കുമേല്‍ മറ്റൊരു ട്രക്ക് വന്നിടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139