1470-490

പിൻമാറാതെ സൂഫിയും സുജാതയും

[ജയസൂര്യ നായകനായ ‘സൂഫിയും സുജാതയും’ എന്ന ചിത്രം ഓൺലൈനിൽ റിലീസ് ചെയ്യുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായി നിർമാതാവ് വിജയ് ബാബു. ലോക്ക് ഡൗൺ നീളുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിൽ ഓൺലൈൻ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമായിരിക്കും ഇത്. അതേസമയം ഓൺലൈൻ റിലീസിനെതിരെ ഫിലിം ചേംബറും തിയറ്റേഴ്‌സ് അസോസിയേഷനും രംഗത്തെത്തി.

തിയറ്ററുകൾ എന്ന് തുറക്കാനാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ നേരത്തെ ബോളിവുഡിലുൾപ്പെടെ പ്രധാന താരങ്ങളുടെ സിനിമകൾ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യാൻ തയ്യാറെടുത്തിരുന്നു. എന്നാൽ മലയാളത്തിൽ ആദ്യമായാണ് ഒരു സിനിമ ഡിജിറ്റൽ റിലീസിന് തയ്യാറെടുക്കുന്നത്. ജയസൂര്യ നായകനായ സൂഫിയും സുജാതയുമെന്ന ചിത്രമാണത്. വിഷയം വിവാദമായെങ്കിലും ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് നിർമാതാവ് വിജയ് ബാബു വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തിലായതിനാലാണ് ഇങ്ങനൊരു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.