1470-490

മനസ്സിൽ സ്നേഹവും സഞ്ചി നിറയെ പച്ചക്കറിയുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ

വിദ്യാർത്ഥികൾ ഒരുക്കി ഭക്ഷ്യവസ്തുവിതരണം .കെ .എസ് .യു.സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് നിർവ്വഹിക്കുന്നു.

കുറ്റ്യാടി: തളിക്കര യൂനിറ്റ് കെ.എസ്.യു കമ്മിറ്റിയുടെ കീഴിലുള്ള വിദ്യാർത്ഥികൾ നാട്ടിനും, രക്ഷിതാക്കൾക്കും മാതൃകവുകയാണ്, കോൺഗ്രസ്, ഇൻഖാസ്, യൂത്ത് കോൺഗ്രസ് നേതാക്കളുടെ സഹായത്തോടെ നൂറിലധികം വീടുകളിലാണ് പച്ചക്കറി ഉൾപെടെയുള്ള ഭക്ഷ്യവസ്തുക്കൾ എത്തിച്ചത് .കഴിഞ്ഞ എതാനും നാളുകൾക്ക് മുൻപിൽ കായക്കൊടി ഗ്രാമപഞ്ചായത്തിലെ രണ്ടായിരത്തോളം വീടുകളിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിച്ചത്.കൊവിഡ് 19പശ്ചാത്തലത്തിൽ നാട് ലോക്ക് ഡൗണിന്റെ നിഴലിൽ പെട്ടപ്പോൾ പ്രവാസികൾ ഉൾപെടെയുള്ള വീടുകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ചത് പ്രദേശവാസികൾക്ക് ആശ്വാസമാവുകയായിരുന്നു. സഞ്ചി നിറയെ പച്ചക്കറി സഞ്ചിയിലൊതുങ്ങാത്ത സ്നേഹമുമായി വിദ്യാർത്ഥികൾ എന്ന സന്ദേശത്തോടെ നടന്ന ഭക്ഷ്യവസ്തു കിറ്റിന്റെ വിതരണം കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം അഭിജിത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.നെ ഫീൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി വി.പി.ദുൽഖിഫിൽ ,അനസ് നങ്ങാണ്ടി,കായക്കൊടി മണ്ഡലം കെ.എസ് .യു കമ്മിറ്റി പ്രസിഡണ്ട് നിഹാൽ ഷാ, ജതീർ മുഹമ്മദ്, നാസർ തയ്യുള്ളതിൽ, അസീസ് തളിയിൽ, രഘുനാഥ്.കെ.പി.നാസർ തോട്ടത്തിൽ, ശാഹിൻ പൂളക്ക, എന്നിവർ സാന്നിദ്ധ്യം വഹിച്ചു. അഫ്രിൻഫിറോസും മുനീർ മേങ്കോയും കിറ്റുകൾ ഏറ്റുവാങ്ങി.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879