1470-490

കന്യാകുമാരിയിൽ കുടുങ്ങിയ വിദ്യാർത്ഥിനികൾ നാട്ടിലെത്തി.

ഡി സി സി ജനറൽ സെക്രട്ടറിയുടെ ഇടപെടൽ കന്യാകുമാരിയിൽ കുടുങ്ങിയ വിദ്യാർത്ഥിനികൾ നാട്ടിലെത്തി.

കടവത്തൂർ :
56 ദിവസമായി കന്യാകുമാരിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു. തളിപ്പറമ്പ് സ്വദേശികളായ ആതിര ട്രീസ ജോസ്, അമൃത ആൽഫി ജോസ് എന്നീ ഇരട്ട സഹോദരിമാരാണ് 56 ദിവസം കന്യാകുമാരിയിൽ കുടുങ്ങിയത്‌. കണ്ണൂർ ഡി സി. സി
ജനറൽ സെക്രട്ടറി കെ.പി.സാജുവിൻ്റെ ഇടപെടലിലൂടെയാണ് ഇവർക്ക് നാട്ടിലെത്താനായത്.തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ക്രിമിനോളജി, ക്രിമിനൽ ജസ്റ്റിസ് വിഷയത്തിൽ മാസ്റ്റർ ബിരുദ വിദ്യാർത്ഥിനികളായ ഇവർ ലോക് ഡൗണിനെ തുടർന്ന് സുഹൃത്തിൻ്റെ കന്യാകുമാരിയിലെ വീട്ടിൽ അഭയം തേടുകയായിരുന്നു.മാർച്ച് 20ന് കന്യാകുമാരിയിലെത്തിയ ഇവർ നാട്ടിലെത്താൻ പല ശ്രമങ്ങൾ നടത്തിയെങ്കിലും നടന്നില്ല. ഒടുവിൽ കെ.പി.സാജുവിനെ ബന്ധപ്പെടുകയായിരുന്നു.തിരുവനന്തപുരം അതിർത്തിയിൽ നിന്ന് വാഹനവും സഞ്ചരിക്കാനുള്ള പാസ്സും ഇദ്ദേഹം തരപ്പെടുത്തിക്കൊടുക്കുകയായിരുന്നു.ഇക്കഴിഞ്ഞ 13 ന് ഇവർ നാട്ടിൽ തിരിച്ചെത്തി. തങ്ങളെ സഹായിച്ചവർക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഫേസ് ബുക്കിൽ അനുഭവങ്ങൾ പോസ്റ്റ് ചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879