1470-490

വിത്തും വളവും തൈകളുമായി ‘വിത്തുവണ്ടി’ വീടുകളിലെത്തും

വിത്തും, തൈകളും, നടീൽ വസ്തുക്കളുമായി വിത്തുവണ്ടി

വിത്തും വളവും തൈകളുമായി
‘വിത്തുവണ്ടി’ വീടുകളിലെത്തും
വിത്തും, തൈകളും, നടീൽ വസ്തുക്കളുമായി വിത്ത് വണ്ടി ഇനി വീടുകളിലെത്തും. എല്ലാ വീട്ടിലും കൃഷിയിറക്കാൻ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന കാർഷിക വിപണി വിഭാവനം ചെയ്തിരിക്കുന്നത്. കർഷകർക്ക് ന്യായ വിലയിൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനാണ് വിത്തുവണ്ടി.
ഗുണമേന്മയുള്ള വിത്തുകളും, മാവ്, മാതളം, പ്ലാവ്, സപ്പോട്ട എന്നീ ഫലവൃക്ഷത്തൈകളും വഴുതന, തക്കാളി, വെണ്ട, മുളക് തുടങ്ങിയ പച്ചക്കറിതൈകളും വിത്തുവണ്ടിയിൽ വിൽപ്പനയ്ക്കെത്തും. ഇവയ്ക്ക് പുറമെ ഗ്രോബാഗ്, മണ്ണിരകമ്പോസ്റ്റ്, സ്യൂഡോമൊണാസ്, ട്രൈക്കോഡർമ, വേർട്ടിസീലിയം, മേന്മ തുടങ്ങിയവയും കർഷകർക്ക് ന്യായവിലയിൽ ലഭ്യമാക്കും. പുന്നയൂർക്കുളം പഞ്ചായത്തിൽ മെയ് 16, 18 ശനി, തിങ്കൾ ദിവസങ്ങളിൽ വിവിധ വാർഡ് കേന്ദ്രങ്ങളിലാണ് വിത്തുവണ്ടി എത്തുക. താൽക്കാലികമായി രണ്ട് ദിവസമാണ് വിത്തുവണ്ടി സേവനം നൽകുന്നതെങ്കിലും ആവശ്യക്കാർ കൂടുന്നത് മൂലം സേവനം നീട്ടാനും പദ്ധതിയുണ്ടെന്ന് പുന്നയൂർക്കുളം അഗ്രികൾച്ചറൽ ഓഫീസർ ആൻസി അറിയിച്ചു.
മെയ് 18 (തിങ്കളാഴ്ച്ച) വിത്തുവണ്ടി ഓരോ സ്ഥലങ്ങളിൽ എത്തുന്ന സമയക്രമം. 10.00 എഎം-ചമ്മന്നൂർ റേഷൻ കട, 10.30 എഎം- ചമ്മന്നൂർ അതിർത്തി, 11.00 എഎം-പരൂർ സെന്റർ, 11.30 എഎം-ആറ്റുപുറം സെന്റർ, 12.00 നൂൺ-കുന്നത്തൂർ പരിസരം, 12.30 പിഎം- ആൽത്തറ, 2.00 പിഎം-കടിക്കാട് മദ്രസ്സ പരിസരം, 2.30 പിഎം- തൃപ്പറ്റ് സെന്റർ, 3.00 പിഎം-പുന്നൂക്കാവ്, 3.30 പിഎം- ഉപ്പുങ്ങൾ, 4.00 പിഎം-മാവിൻചുവട്

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996