1470-490

മദ്രസ പൊതു പരീക്ഷയും സ്കൂളിലെ പരീക്ഷയും ഒരേ സമയം

മദ്രസ പൊതു പരീക്ഷയും സ്കൂളിലെ പരീക്ഷയും ഒരേ സമയം ഹയർ സെകണ്ടറി വിദ്യാർത്ഥികൾ   ആശങ്കയിൽ
കോട്ടക്കൽ: സമസ്ത കേരള ഇസ് ലാമത വിദ്യാഭ്യാസ ബോർഡ് നടത്തുന്ന ഹയർ സെകണ്ടറി കുട്ടികളുടെ പൊതു പരീക്ഷയും സ്കൂളിലെ ഹയർ സെകണ്ടറി കുട്ടികളുടെ പരീക്ഷയുമാണ് ഒരേ ദിവസം നടക്കാനിരിക്കുന്നത്. ഈ മാസം 30 നാണ് രണ്ടു പരീക്ഷ ളും തമ്മിൽ കൂട്ടിമുട്ടുന്നത്. മദ്രസയിൽ രാവിലെ 8 മുതൽ ഒരു മണി വരെ തഫ്സീർ, അഖ് ലാഖ് എന്നീ വിഷയങ്ങളിൽ പരീക്ഷ നടക്കുമ്പോൾ സ്കൂളിൽ പ്ലസ്ടു കുട്ടികൾക്ക് രാവിലെ 9.45 മുതൽ 12.30 വരെ ഗണിതം, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം എന്നിവയിൽ പരിക്ഷ നടക്കും. അതോടെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ ഏതെങ്കിലും ഒരു പരീക്ഷ നഷ്ടമാകാനാണ് സാധ്യത. അതേ സമയം സ്കൂളിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളും മദ്രസ്സയിൽ പ്ലസ്ടുവിൽ പഠനം നടത്തുന്നുണ്ട്. അവർ ഒരു മണിക്ക് മദ്രസ്സയിലെ പരീക്ഷ കഴിഞ്ഞ യുടെ ഉച്ചക്കു 1.45 നു സ്കൂളിൽ പരീക്ഷക്കെത്തണം. കെമിസ്ട്രി, ഗാന്ധിസ്റ്റഡീസ്, ആന്ത്രോപോളജി എന്നീ പരീക്ഷകൾ ഉച്ചക്കു 1:45 നു തുടങ്ങി 4:30 നാണ് അവസാനിക്കുക. ഇതാവട്ടെ മദ്രസയുടെ അടുത്തു തന്നെ സ്കൂളിൽ പ്രവേശനം കിട്ടിയവർക്കെ പരീക്ഷക്ക് ഓടിയെത്താനാകു. ദൂരമുള്ളവർക്ക് എത്താൻ സാധ്യമല്ല. ഇന്നലെ ചേർന്ന സമസ്ത വിദ്യാഭ്യാസ ബോഡിൻ്റെ യോഗത്തിൽ ജൂണിൽ നടക്കാനിരുന്ന മറ്റു ക്ലാസുകളിലെ പരീക്ഷകൾ മാറ്റിയിട്ടുണ്ടെങ്കിലും പൊതു പരീക്ഷക്കു മാറ്റമില്ല. അതോടെ എങ്ങിനെ ഏതു പരീക്ഷ എഴുതുമെന്ന ആശങ്കയിലാണ് കുട്ടികൾ. എന്നാൽ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോഡിൻ്റെ പൊതു പരീക്ഷകൾ ജൂൺ 6, 7 തിയതികളിലാണ് നടക്കുക. അവർക്കു സ്കൂൾ പരീക്ഷക്കെത്തുന്നതിൽ ബുദ്ധിമുട്ടില്ല. 

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223